കേരളത്തി​െൻറ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിലെത്തിക്കും ^മന്ത്രി എ.കെ. ബാലൻ

കേരളത്തി​െൻറ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിലെത്തിക്കും -മന്ത്രി എ.കെ. ബാലൻ ചവറ: കേരളത്തി​െൻറ നവോത്ഥാന മൂല്യങ്ങളെയും സാംസ്കാരിക പൈതൃകത്തെയും ലോകത്തിന് മുന്നിലെത്തിക്കുകയാണ് സാംസ്കാരിക വകുപ്പി​െൻറ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ബാലൻ. പന്മന വടക്കുംതലയിലെ സാംസ്കാരിക നിലയത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വടക്കുംതല വെറ്റമുക്ക് വാർഡിലാണ് 2017--18 സാമ്പത്തിക വർഷ പദ്ധതിയിലുൾപ്പെടുത്തി 14,50,000 രൂപ വിനിയോഗിച്ച് സാംസ്കാരികനിലയം നിർമിച്ചത്. സാംസ്കാരികനിലയങ്ങൾ നാടി​െൻറ വെളിച്ചമാകണം. 14 ജില്ലകളിലും സാംസ്കാരികനായകരുടെ പേരിൽ ബൃഹത്തായ സാംസ്കാരികനിലയങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരത്ത് അയ്യങ്കാളിയുടെയും കൊല്ലത്ത് ശ്രീനാരായണഗുരുവി​െൻറയും പേരിലാകും സ്ഥാപിക്കുന്നത്. വി. സാംബശിവ​െൻറ സ്മാരകത്തിന് 50 ലക്ഷം രൂപ സാംസ്കാരികവകുപ്പ് അനുവദിച്ചതായും മന്ത്രി പറഞ്ഞു. ലൈബ്രറി, മത്സരപരീക്ഷ പഠനകേന്ദ്രം എന്നിവ പുതിയകെട്ടിടത്തിൽ പ്രവർത്തിക്കും. എൻ. വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി, ജെ. അനിൽ, കറുകത്തല ഇസ്മയിൽ, മിനി, ഹസീന, കെ.ജി. വിശ്വംഭരൻ, നിഷാ വാഹിദ്, കുൽസം ഷംസുദ്ദീൻ, നാസിമുദ്ദീൻ, അഹമ്മദ് മൻസൂർ, ഷഹുബാനത്ത്, വരവിള നിസാർ, ഉമാദേവി, അനിൽ പുത്തേഴം, ഷീജുമോൾ, എ. സേവ്യർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.