ഭീതി പരത്തിയ മൂർഖൻ പാമ്പുകളെ വാവാ സുരേഷ് പിടികൂടി

പോരേടം: തെരുവിൻഭാഗം മുളയത്ത് ഫിർദൗസ് മൻസിലിൽ ഹാരീദി​െൻറ വീടി​െൻറ മേൽക്കൂരയിൽ കയറിയ മൂർഖൻ പാമ്പുകളെ വാവാ സുരേഷ് പിടികൂടി. വീടി​െൻറ മേൽക്കൂരയിൽ വീട്ടുകാർ ഒരു പാമ്പിനെ കണ്ടതിനെ തുടർന്ന് വീടിന് പുറത്തിറങ്ങി. പിന്നീട് അയൽവാസികളുടെ സഹായത്തോടെ പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. അപ്പോൾ മറ്റ് പാമ്പുകളെ കൂടി കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ പലരും പാമ്പുകളെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വാവാ സുരേഷ് എത്തിയതോടെ ഓട് മാറ്റി പാമ്പുകളെ പിടിക്കുകയായിരുന്നു. പാമ്പുകളെ വനത്തിൽ ഉപേക്ഷിക്കുമെന്ന് വാവാ സുരേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.