​െറയിൽവേ ഡിവിഷൻ വിഭജിക്കരുത്; സി.പി.ഐ പ്രതിഷേധ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: മറ്റെല്ലാ കാര്യത്തിലേതുമെന്നതുപോലെ െറയിൽവേയുടെ വിഷയത്തിലും കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. െറയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാറും െറയിൽവേയും പിന്തിരിയണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ല കൗൺസിലി​െൻറ നേതൃത്വത്തിൽ സെൻട്രൽ െറയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, ജെ. വേണുഗോപാലൻ നായർ, സോളമൻ വെട്ടുകാട് എന്നിവർ സംസാരിച്ചു. എം. രാധാകൃഷ്ണൻ നായർ, മുരളി പ്രതാപ്, വി.എസ്. സുലോചൻ, ജി. രാജീവ്, ചന്തവിള മധു, പി.കെ. രാജു, എം.എച്ച്. സലിം, പാപ്പനംകോട് അജയൻ, തമ്പാനൂർ മധു, രാഖി രവികുമാർ എന്നിവർ നേതൃത്വംനൽകി. വൈദ്യുതി മുടങ്ങും മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന മാർക്കറ്റ് നമ്പര്‍ 1 ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍‍‍ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.