ദൃശ്യവിരുന്നൊരുക്കി 36 ചിത്രങ്ങളുടെ ആദ്യ പ്രദർശനം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യ പ്രദർശനവേദിയാകും. ഇവയിൽ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യ പ്രദർശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം 'ഇൻസൾട്ട്' ഇന്ത്യയിൽ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദർശനമാണ് നടക്കുന്നത്. മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യമായ രണ്ടുപേർ, ഏദൻ എന്നീ ചിത്രങ്ങളുടെ ആഗോള റിലീസിനും ചലച്ചിത്രമേള വേദിയാകും. തായ് ചിത്രം മലില-ദ ഫെയർവെൽ ഫ്ലവർ, കസാഖ് ചിത്രം റിട്ടേണി, സ്പാനിഷ് ചിത്രം സിംഫണി ഓഫ് അന്ന, മംഗോളിയയിൽനിന്നുള്ള ദ വേൾഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് നോട്ട് എക്സിസ്റ്റ്, ഇറാൻ ചിത്രം വൈറ്റ് ബ്രിഡ്ജ്, ഇംഗ്ലീഷ് ചിത്രം െഗ്രയ്ൻ എന്നിവയാണ് മത്സരവിഭാഗത്തിൽ ആദ്യ പ്രദർശനത്തിനെത്തുന്നവ. സംഘാടനത്തിലെ വേറിട്ട വഴികളിലൂടെ െഎ.എഫ്.എഫ്.കെ േപ്രക്ഷക പുരസ്കാരത്തിന് 15 വയസ്സ് തിരുവനന്തപുരം: ചലച്ചിത്രമേളയുടെ പ്രഥമ പരിഗണന എന്നും േപ്രക്ഷകർക്കാണുള്ളത്. േപ്രക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ സംസ്കാരം തന്നെയാണ് ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നതും. ചലച്ചിേത്രാത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യവർഷംതന്നെ മത്സരവിഭാഗം ആരംഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ സംഘാടനം വഴി ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷൻ ഏജൻസിയായ ഫിയാഫി​െൻറ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റീവ് (സ്പെഷലൈസ്ഡ്) അക്രഡിറ്റേഷൻ, അക്കാദമി നേടിയെടുത്തു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാേപ്രമികളുടെ കലണ്ടറിൽ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന േപ്രക്ഷകസമൂഹത്തി​െൻറ വളർച്ചക്കും ഐ.എഫ്.എഫ്.കെ വേദിയായി. േപ്രക്ഷകസമൂഹത്തിനുള്ള അംഗീകാരത്തി​െൻറ ഭാഗമായി 2002ൽ അക്കാദമി േപ്രക്ഷക പുരസ്കാരം ഏർപ്പെടുത്തി. ഡാനി (ടി.വി. ചന്ദ്രൻ) ആദ്യ േപ്രക്ഷക പുരസ്കാരത്തിന് അർഹമായി. 2005ൽ ഡെലിഗേറ്റുകൾ അവാർഡിനായി തെരഞ്ഞെടുത്ത 'കെകെക്സിലി: മൗണ്ടൻ പേട്രാൾ' മികച്ച സംവിധാനത്തിനുള്ള രജത ചകോരത്തിനും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തരം േപ്രക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായി ഇന്ത്യയിൽതന്നെ ആദ്യമായി ഡെലിഗേറ്റുകൾക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഫെസ്റ്റിവൽ ഓട്ടോ സംവിധാനം 2007ൽ അക്കാദമി ഏർപ്പെടുത്തി. ഐ.എഫ്.എഫ്.കെയെ മാതൃകയാക്കി തുടർന്ന് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ സംവിധാനം ഏർപ്പെടുത്തുകയുണ്ടായി. 22ാമത് ഐ.എഫ്.എഫ്.കെയോടെ േപ്രക്ഷക പുരസ്കാരത്തിന് 15ഉം ഫെസ്റ്റിവൽ ഓട്ടോക്ക് 10ഉം വയസ്സ് തികയുകയാണ്. ഇത്തവണ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി പ്രത്യേകസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗൗരവതരമായ സിനിമാസ്വാദനത്തിന് സഹായകമാകുംവിധം ഡെലിഗേറ്റുകളുടെ സുരക്ഷാസൗകര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകാനും തീരുമാനമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.