ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബാലരാമപുരം: ശതാബ്ദിയുടെ നിറവിലെത്തിയ എച്ച്.എസ് ബാലരാമപുരത്തിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. ജനമൈത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനും എച്ച്.എസ് ബാലരാമപുരവും സംയുക്തമായായിരുന്നു പരിപാടി. ബാലരാമപുരം എസ്.ഐ ഹേമന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എന്‍.എസ് ബെറ്റി അധ്യക്ഷയായി. നെയ്യാറ്റിന്‍കര അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുരളി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം കെ. ശശിധരന്‍, മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം, സജീവ്, സ്റ്റാഫ് സെക്രട്ടറി ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ബോധവത്കരണ ലഘുചിത്രങ്ങള്‍ പ്രദര്‍ശനവും, ട്രാഫിക് ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. ഫോേട്ടാ : ജനമൈത്രി പൊലീസ് സ്റ്റേഷന്‍ ബാലരാമപുരവും ഹൈസ്കൂള്‍ ബാലരാമപുരവും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.