സിറ്റി പൊലീസി​െൻറ കോമ്പിങ് ഓപറേഷൻ: പിടികിട്ടാപ്പുള്ളികളടക്കം പിടിയിൽ

കൊല്ലം: സിറ്റി പൊലീസ് നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷനില്‍ വിവിധ കേസുകളിെല പിടികിട്ടാപ്പുള്ളികളായ 12 പേരെയും 100 വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപന്നങ്ങള്‍ വിറ്റതിന് ഒമ്പത് പേര്‍ക്കെതിരെയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന് അഞ്ചുപേര്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 38 പേര്‍ പിടിയിലായി. അലക്ഷ്യമായും അപകടകരമായ വേഗത്തിലും വാഹനം ഓടിച്ചതിന് 27 പേര്‍ക്കെതിരേയും കേസെടുത്തു. പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 40 പേര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. വാഹനപരിശോധനയിൽ ഗതാഗത നിയമലംഘനത്തിന് 1335 പേര്‍ക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 77 പേര്‍ക്കും പിഴചുമത്തി. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമക്കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം കൊല്ലം എ.സി.പി ജോര്‍ജ് കോശി, ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദ്, കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സിറ്റിയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.