വനിത രത്ന പുരസ്​കാരം

കൊല്ലം: കല, സഹിത്യം, സാമൂഹികസേവനം, ശാസ്ത്രം, കായികം, വിദ്യാഭ്യാസം, ആരോഗ്യം, ഭരണമികവ്, മാധ്യമരംഗം, അഭിനയം, വനിത ശാക്തീകരണം എന്നീ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ മികവ് തെളിയിച്ച വനിതകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള 2017 ലെ വനിത രത്ന പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സിവിൽ സ്റ്റേഷനിലെ സാമൂഹികനീതി ഓഫിസർക്ക് ഡിസംബർ 15 നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ ജില്ല സാമൂഹികനീതി ഓഫിസിലും www.sjd.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. പടയൊരുക്കം സ്വീകരണത്തിനിടെ അണികൾ തമ്മിൽ വാക്കേറ്റം ചവറ: പടയൊരുക്കം ജാഥക്ക് നൽകിയ സ്വീകരണത്തിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം. കരുനാഗപ്പള്ളിയിലെ സ്വീകരണത്തിന് ശേഷം എത്തിയ ജാഥാ ക്യാപ്റ്റനെ കന്നേറ്റിയിൽ നിന്നാണ് പ്രവർത്തകർ സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നിരവധി ആർ.വൈ.എഫ് പ്രവർത്തകരുമുണ്ടായിരുന്നു. വലിയ കൊടികളുമായെത്തിയ ആർ.വൈ.എഫ് പ്രവർത്തകർ കൊടി വീശിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ചവറയിലെ സ്വീകരണ കേന്ദ്രം വരെ തർക്കം നീണ്ടതോടെ മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബിജോൺ ഇടപെടുകയായിരുന്നു. പ്രവർത്തകരെ അനുനയിപ്പിച്ച അദ്ദേഹം പ്രതിപക്ഷ നേതാവി​െൻറ വാഹനത്തിൽ കയറാതെ പ്രവർത്തകർക്കൊപ്പമാണ് പിന്നീട് വേദിയിലെത്തിയത്. വാക്കേറ്റത്തെ ചൊല്ലി യു.ഡി.വൈ.എഫ് നേതാക്കൾക്കിടയിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.