ഒപ്പ്​ വിവാദം: പഞ്ചായത്ത്​ ഒാഫിസിൽ വിജിലൻസ്​ പരിശോധന

കരുനാഗപ്പള്ളി: ജീവനക്കാരൻ ഹാജർ ബുക്കിൽ ഒപ്പിട്ടതിൽ ക്രമക്കേട് കാട്ടിയെന്ന പരാതിയെത്തുടർന്ന് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഒാഫിസിൽ വിജിലൻസ് പരിശോധന. -ഫുൾടൈം സ്വീപ്പറായ ജീവനക്കാരൻ േജാലിക്ക് ഹാജരാകാത്ത ദിവസങ്ങളിൽ 'ആബ്സൻറ്' രേഖപ്പെടുത്തിയിരുന്നത് മായ്ച്ച് ഒപ്പിട്ടുെവന്നായിരുന്നു പരാതി. ഹാജർ പുസ്തകവും മറ്റ് രേഖകളും വിജിലൻസ് പരിശോധനക്ക് കൊണ്ടുപോയി. ഭരണകക്ഷി യൂനിയൻ നേതാവായ ജീവനക്കാരൻ അവധിക്ക് അപേക്ഷിക്കാതെ േജാലിക്ക് ഹാജരാകാതിരുന്നശേഷം പത്ത് ദിവസം കഴിഞ്ഞെത്തി ഒപ്പിടുകയായിരുന്നുവത്രെ. ഇത് പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ചയായിരുന്നു. തുടർന്നുള്ള പരാതിയാണ് വിജിലൻസ് പരിശോധന നടന്നത്. അതിനിടെ ജീവനക്കാരനെ ഒരുമാസം മുമ്പ് ഓച്ചിറ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. അവധിയുമായി ബന്ധപ്പെട്ട അന്വേഷണത്തി​െൻറ ഭാഗമായി ഓച്ചിറ പഞ്ചായത്ത് ഓഫിസിലും വിജിലൻസ് അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.