ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ഉപേക്ഷിച്ച ഇ^ഗവേണൻസ്​ പദ്ധതി വീണ്ടും നടപ്പാക്കുന്നു * സർവകലാശാലകളെ കോർത്തിണക്കുന്ന പദ്ധതിക്ക്​ മേൽനോട്ടം എം.ജി വാഴ്​സിറ്റിക്ക്​

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉപേക്ഷിച്ച ഇ-ഗവേണൻസ് പദ്ധതി വീണ്ടും നടപ്പാക്കുന്നു * സർവകലാശാലകളെ കോർത്തിണക്കുന്ന പദ്ധതിക്ക് മേൽനോട്ടം എം.ജി വാഴ്സിറ്റിക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെയും കോളജ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന ഇ-ഗവേണൻസ് പദ്ധതി സർക്കാർ വീണ്ടും പൊടിതട്ടിയെടുക്കുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമി​െൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് മാറ്റങ്ങളോടെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സർവകലാശാലകളെ ഏകീകൃത സോഫ്റ്റ്വെയറിൽ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കാനായി ബംഗളൂരുവിലെ സ്വകാര്യ കമ്പനിക്ക് 10 കോടി രൂപക്ക് ടെൻഡർ നൽകിയെങ്കിലും അന്ന് ലക്ഷ്യം കണ്ടില്ല. രണ്ടു വർഷം ശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ വന്നതോടെ കമ്പനിയെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇൗ പദ്ധതിയാണ് ഇപ്പോൾ എം.ജി സർവകലാശാലയുടെ മേൽനോട്ടത്തിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയത്. സർവകലാശാലകളിലെ വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ്, ഫലം പ്രഖ്യാപനം തുടങ്ങിയവ ഏകീകൃത സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. സർവകലാശാലകൾക്കിടയിൽ വിവരങ്ങളുടെ കൈമാറ്റത്തിനായി പ്രത്യേകം സെർവർ ഒരുക്കും. ഒാരോ സർവകലാശാലയിലെയും വിദ്യാർഥികളുടെയും പരീക്ഷയുടെയും ഉൾപ്പെടെ വിവരങ്ങൾ മറ്റു സർവകലാശാലകൾക്ക് ഒാൺലൈനായി ലഭ്യമാകും. നിലവിൽ വിദ്യാർഥികൾ സർവകലാശാല മാറുേമ്പാൾ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ഉൾപ്പെടെ രീതികൾ പുതിയ സംവിധാനത്തോടെ ഒഴിവാക്കാനാകും. സർവകലാശാലകളിൽനിന്ന് ലഭ്യമാകേണ്ട വിവരം കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടേററ്റിനും ഒാൺലൈനായി ലഭ്യമാകും. സാേങ്കതിക തകരാറിൽ ഒരു സർവകലാശാലക്ക് വിവരങ്ങൾ നഷ്ടപ്പെട്ടാൽ മറ്റു സർവകലാശാലയിൽനിന്ന് ഇൗ വിവരങ്ങൾ വീണ്ടെടുക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ്, ശ്രീശങ്കരാചാര്യ സർവകലാശാലകളും കോളജ്, സാേങ്കതിക വിദ്യാഭ്യാസ ഡയക്ടറേറ്റുകളുമാണ് ഇ -ഗവേണൻസ് പദ്ധതിയിൽ വരുന്നത്. പദ്ധതിക്ക് സോഫ്റ്റ്വെയർ തയാറാക്കുന്നതിനായി സ്ഥിരംജീവനക്കാരെ സർവകലാശാലകളിലേക്ക് നിയമിക്കുന്നതുവരെ ആവശ്യമായ സോഫ്റ്റ്വെയറും ജീവനക്കാരെയും ലഭ്യമാക്കുന്നതിനായി ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി കെൽട്രോണിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായി സർക്കാർ രൂപവത്കരിച്ച സമിതിയിൽ സർവകലാശാലയിലെ െഎ.ടി വിഭാഗം കോഒാഡിേനറ്റർ വി.ടി. മധു, ഡോ. സി. വിനോദ് ചന്ദ്രൻ (കേരള സർവകലാശാല), ഡോ. ഡേവിഡ് പീറ്റർ (കുസാറ്റ്) എന്നിവർ അംഗങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.