സർക്കാർ ഉദ്യോഗസ്​ഥരെ ജനപ്രതിനിധികൾ അധിക്ഷേപിക്കുന്നത് അപലപനീയം

തിരുവനന്തപുരം: നെയ്യാറ്റിൻകര പാറ ക്വാറിയിലുണ്ടായ അപകടത്തിനിരയായവർക്കും മരണപ്പെട്ടവർക്കും ധനസഹായം ഉൾപ്പെടെയുളള ആശ്വാസം എത്തിക്കുന്നതിനുവേണ്ടി ജില്ല ഭരണകൂടത്തി​െൻറ നിർദേശാനുസരണം പ്രവർത്തിച്ച വനിത ഡെപ്യൂട്ടി കലക്ടറെ അധിക്ഷേപിച്ച പാറശ്ശാല എം.എൽ.എയുടെ നടപടിയെ കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അപലപിച്ചു. പൊതു സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കേണ്ട ജനപ്രതിനിധി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിച്ചത് സർക്കാറിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഔദ്യോഗിക സ്ഥലത്തെ സ്ത്രീ പീഡനമായി കണ്ട് കേസ് ചാർജ് ചെയ്യണമെന്നും കെ.ആർ.ഡി.എസ്.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.