കൊലപാതകശ്രമത്തിനു​ ശേഷം വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അറസ്​റ്റിൽ

വെളിയം: കൊലപാതകശ്രമം നടത്തിയശേഷം വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പൂയപ്പള്ളി പയ്യക്കോട് നാദിയ മൻസിലിൽ നവാസിനെയാണ് (31) തിരുവനന്തപുരം വിമാനത്താവളത്തിൽ പൂയപ്പള്ളി പൊലീസ് പിടികൂടിയത്. 22ന് രാത്രി 9.30ന് സജാദ് ഹുസൈൻ (40) എന്നയാളെ നവാസ് ഇരുമ്പ് വടി ഉപയോഗിച്ച് ഗുരുതരമായി ആക്രമിച്ചിരുന്നു. മുഖത്ത് സാരമായ പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽകോളജിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നവാസ് 15 ദിവസം മുമ്പാണ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. സജാദിനെ ആക്രമിക്കാനുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നവാസ് ബന്ധുവായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വിവാഹം ചെയ്യുകയുമുണ്ടായി. വിവാഹത്തിനു ശേഷം പെൺകുട്ടിയെ സ്ത്രീധനത്തി​െൻറ പേരിൽ പീഡിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത പെൺകുട്ടിയുടെ ബന്ധു സജാദിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം പ്രതി ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. പൊലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പാസ്പോർട്ടി​െൻറ കോപ്പിയും മറ്റും ലഭിക്കുകയും ഇയാൾ ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി അറിയാനും കഴിഞ്ഞു. പൊലീസ് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രതിയുടെ ലുക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ ഉദ്യോഗസ്ഥർ തിരിച്ചറിയുകയും അന്വേഷണ ഉദ്യോഗസ്ഥരെ വിവരം നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി അശോക​െൻറ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി ജേക്കബി​െൻറ മേൽനോട്ടത്തിൽ കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ഒ.എ. സുനിലി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദേശത്ത് കടക്കാൻ ശ്രമിച്ച് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ പൂയപ്പള്ളി എസ്.ഐ ടി. രാജേഷ്, എസ്.ഐ വിജയകുമാർ, സിവിൽപൊലീസ് ഓഫിസർമാരായ സന്തോഷ്, ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.