ബൈക്ക്​ യാത്രികൻ അപകടത്തിൽ മരിച്ചു

കഴക്കൂട്ടം: കണിയാപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ ൈബക്ക് യാത്രികൻ മരിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. ആറ്റിങ്ങൽ അവനവഞ്ചേരി ഉജിതാ ഭവനിൽ ഉണ്ണിപ്പിള്ള-പുഷ്പലത ദമ്പതികളുടെ മകൻ ഉമേഷാണ് (19) മരിച്ചത്. ഒപ്പം സഞ്ചരിച്ചയാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുത്ത് േജാലിസ്ഥലത്തേക്ക് പോവുകയായിരുന്നു. എതിർദിശയിൽ വന്ന ടിപ്പറിൽ തട്ടാതെ ഒഴിഞ്ഞുമാറവെ തെന്നിവീണ ബൈക്ക് യാത്രികരുടെ മേൽ പിന്നാലെവന്ന ലോറി കയറുകയായിരുന്നു. ഉമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്ക് ഒാടിച്ചിരുന്ന സുഹൃത്തിന് സാരമായി പരിക്കേറ്റു. ഉമ, ഉജിത എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.