പടയൊരുക്കത്തെ വരവേൽക്കാൻ വിപുലമായ ക്രമീകരണങ്ങൾ

കൊല്ലം: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തെ വരവേൽക്കാൻ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 9.30ന് കല്ലുകടവിൽ യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന്, പത്തനാപുരത്തും 11ന് അഞ്ചൽ ബസ്സ്റ്റാൻഡിലും സ്വീകരണം നടക്കും. ഉച്ചക്ക് മൂന്നിന് ചടയമംഗലം ബസ്സ്റ്റാൻഡിലെത്തുന്ന യാത്ര നാലിന് കൊട്ടാരക്കര ൈപ്രവറ്റ് ബസ്സ്റ്റാൻഡിലും തുടർന്ന്, കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഭരണിക്കാവ് ജങ്ഷനിലും എത്തും. 28ന് രാവിലെ കരുനാഗപ്പള്ളിയിൽ സ്വീകരണയോഗം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കൊല്ലം പീരങ്കിമൈതാനത്ത് സമാപനസമ്മേളനം നടക്കും. സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഉമ്മൻ ചാണ്ടി, എം.പിമാരായ എൻ.കെ. േപ്രമചന്ദ്രൻ, കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, യു.ഡി.എഫ് ജില്ല കൺവീനർ ഫിലിപ് കെ. തോമസ്, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് അൻസാറുദ്ദീൻ, യൂനുസ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.