'സ്​നേഹപൂർവം' മാതൃക ജൈവപച്ചക്കറി പദ്ധതി തുടങ്ങി

തിരുവനന്തപുരം: ഡി.വൈ.എഫ്.െഎ തിരുവനന്തപുരം ജില്ല കമ്മിറ്റി മാതൃക ജൈവപച്ചക്കറി കൃഷിത്തോട്ടത്തിന് തുടക്കംകുറിച്ചു. 'സ്നേഹപൂർവം' എന്ന ഇൗ പദ്ധതി ജില്ലയിലെ 170ൽ പരം മേഖല കമ്മിറ്റികളിൽ ജൈവപച്ചക്കറി കൃഷി നടത്തും. ആദ്യഘട്ടം മേഖല കമ്മിറ്റികളിൽ തുടങ്ങി 2000ത്തോളം യൂനിറ്റുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം എന്ന പേരിൽ തുടക്കംകുറിച്ച മെഡിക്കൽ കോളജിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി ജനുവരിയിൽ ഒരുവർഷം പൂർത്തിയാകുകയാണ്. ഭക്ഷണവിതരണ പദ്ധതി വിജയിപ്പിക്കാൻ സഹകരിച്ച ജനങ്ങൾക്ക് ഡി.വൈ.എഫ്.െഎയുടെ സ്നേഹോപഹാരമാണ് ജൈവപച്ചക്കറി കൃഷി. ജനുവരി ഒന്ന് മുതൽ വിളവെടുക്കുന്ന ജൈവ ഉൽപന്നങ്ങൾ വീടുകളിൽ സൗജന്യമായി നൽകി. അതിലൊരു വിഹിതം പൊതിച്ചോറിൽ ഉൾപ്പെടുത്താൻ കഴിയുന്ന നിലയിലാണ് സ്നേഹപൂർവം പദ്ധതി നടപ്പിലാക്കുന്നത്. നെൽകൃഷി, ജൈവപച്ചക്കറി കൃഷി, വാഴ, കിഴങ്ങ് വർഗങ്ങൾ തുടങ്ങി സമഗ്ര പുരയിട കൃഷി കൂടിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മണ്ണന്തലയിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. സി.പി.എം വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ കർഷകസംഘം ജില്ല പ്രസിഡൻറ് പത്മകുമാർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, സ്നേഹപൂർവം പദ്ധതി ചെയർമാൻ ബി. ഷാജു, കൺവീനർ പ്രമോഷ് കെ.പി, ഹൃദയപൂർവം കൺവീനർ വി. വിനീത് എന്നിവർ പെങ്കടുത്തു. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് എ.എ. റഹീം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി െഎ. സാജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.