നബിദിനാഘോഷവും സമ്മേളനവും

കിളിമാനൂർ: മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടികളുടെ ഭാഗമായി നിർധന രോഗികൾക്കുള്ള കുടുംബ സഹായനിധി വിതരണം, ചികിത്സ ധനസഹായവിതരണം, മദ്റസ വിദ്യാർഥികളുടെ കലാ മത്സരങ്ങൾ, നബിദിന ഘോഷയാത്ര, അന്നദാനം തുടങ്ങിയവ നടക്കും. 30ന് രാവിലെ 8.30ന് പതാക ഉയർത്തൽ, എട്ട് മുതൽ കലാമത്സരങ്ങൾ. വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം കെ.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. വെഞ്ഞാറമൂട് ജുമാമസ്ജിദ് ഇമാം നാസറുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തും. നിർധനരോഗികൾക്കുള്ള ധനസഹായം ചന്ദനത്തോപ്പ് എ. ഷിഹാബുദ്ദീൻ മൗലവിയും ചികിത്സ ധനസഹായം എസ്.സുധീർ മൗലവിയും വിതരണം ചെയ്യും. എസ്. നാസിമുദ്ദീൻ, ബഷീർ, എ. ബുഹാരി മന്നാനി, എ. സിറാജുദ്ദീൻ, എം. റഹീം, ഇ. ഷാജഹാൻ, എച്ച്. അബ്ദുൽ സലാം എന്നിവർ സംബന്ധിക്കും. ഒന്നിന് രാവിലെ എട്ടിന് നബിദിന ഘോഷയാത്ര, ദഫ്മുട്ട്, 10.30ന് അന്നദാനം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.