ജാമിഅ മന്നാനിയ്യ വാർഷികവും ബിരുദദാന സമ്മേളനവും

കൊല്ലം: വർക്കല ജാമിഅ മന്നാനിയ്യ 33ാം വാർഷികവും 14ാമത് ബിരുദദാന സമ്മേളനവും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ജാമിഅ മന്നാനിയ്യ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് റോഹിങ്ക്യൻ അഭയാർഥി െഎക്യദാർഢ്യറാലി നടയറയിൽ നിന്നാരംഭിച്ച് മന്നാനിയ്യ കാമ്പസിൽ സമാപിക്കും. അഞ്ചിന് വിദ്യാഭ്യാസ സാംസ്കാരിക മതസൗഹാർദ സമ്മേളനം മന്ത്രി െക.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിക്കും. 'അൽമിന്ന' സുവനീർ പ്രകാശനം മൈലാപ്പൂര് ഷൗക്കത്താലി മൗലവിക്ക് നൽകി തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി നിർവഹിക്കും. പബ്ലിക് സ്കൂൾ ബ്രോഷർ തേവലക്കര അലിയാരുകുഞ്ഞു മൗലവി പ്രകാശനം ചെയ്യും. വി. ജോയി എം.എൽ.എ, സ്വാമി സാന്ദ്രനന്ദ, ഫാ. ടോണിഹാംലറ്റ്, വർക്കല കഹാർ തുടങ്ങിയവർ പെങ്കടുക്കും. ശനിയാഴ്ച രാവിലെ എട്ടിന് മെഡിക്കൽ ക്യാമ്പ് അസീസിയ മെഡിക്കൽ കോളജ് ചെയർമാൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. 1.30ന് വിദ്യാർഥി-പൂർവവിദ്യാർഥി സംഗമം ഉദ്ഘാടനം എ. ബീരാൻകുട്ടി ഹസ്രത്ത് നിർവഹിക്കും. വൈകീട്ട് നാലിന് മുഅല്ലിം-യുവജന-വിദ്യാർഥി സമ്മേളനം പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ഏഴിന് ഹദീസ് സെമിനാറിൽ സി.എ. മൂസാ മൗലവി വിഷയാവതരണം നടത്തും. മുസ്തഫ ഹസ്രത്ത് ഉദ്ഘാടനം െചയ്യും. ഒമ്പതിന് ഉലമ-ഉമറ സമ്മേളനം ഉദ്ഘാടനം കെ.പി. മുഹമ്മദ് നിർവഹിക്കും. 1.30ന് സ്ഥാനവസ്ത്ര വിതരണ സമ്മേളനം കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. നാലിന് സനദ്ദാനവും ഖത്മുൽബുഖാരി പ്രാർഥനാ സമ്മേളനവും നടക്കും. വി.എം. മൂസാ മൗലവി ഉദ്ഘാടനം ചെയ്യും. ചേലക്കുളം കെ.എം. മുഹമ്മദ് അബുൽ ബുഷ്റാ മൗലവി അധ്യക്ഷത വഹിക്കും. സനദ്ദാനവും പ്രാർഥനാ നേതൃത്വവും അതിരാംപട്ടണം കെ.ടി. മുഹമ്മദ്കുട്ടി ഹസ്രത്ത് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ മന്നാനിയ്യ ട്രഷറർ തേവലക്കര അലിയാരുകുഞ്ഞു മൗലവിയും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.