ഹാരിസൺസിന്​ കൊല്ലം നഗരത്തിലും അനധികൃത ഭൂമി

കൊല്ലം: ഹാരിസൺസ് മലയാളം ലിമിറ്റഡ് (എച്ച്.എം.എൽ) കമ്പനിക്ക് കൊല്ലം നഗരത്തിലും അനധികൃത ഭൂമി. കൊല്ലം ബീച്ചിന് സമീപമാണ് മൂന്ന് ഏക്കറിലേറെ വരുന്ന ഭൂമിയുള്ളത്. ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡി​െൻറ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് ഹാരിസൺസ് കൈയടക്കി അവരുടേതെന്ന നിലയിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിനുള്ളിൽപെടുന്ന ഇൗ സ്ഥലം നൂറുകോടിയിലേറെ വിലമതിക്കുന്നതാണ്. ഇതിനടുത്ത് പഞ്ചനക്ഷത്ര ഹോട്ടലടക്കം പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷുകാർ ഉപയോഗിച്ചിരുന്ന ബംഗ്ലാവും മറ്റ് കെട്ടിടങ്ങളുമെല്ലാം കാടുകയറി കിടക്കുകയാണ്. പള്ളിത്തോട്ടം തോപ്പ് സ​െൻറ് സ്റ്റീഫൻസ് പള്ളിയോട് ചേർന്നാണ് ഇൗ സ്ഥലം. ഹാരിസൺസ് മലയാളം കമ്പനിയുടെ മുഴുവൻ കൈവശഭൂമിയും അനധികൃതമാണെന്ന് റവന്യൂ വകുപ്പ് സ്പെഷൽ ഒാഫിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കമ്പനിയുടെ ൈകവശ ഭൂമി ഏറ്റെടുത്ത് സ്പെഷൽ ഒാഫിസർ ഉത്തരവിറക്കിയിരുന്നു. കൊല്ലം നഗരത്തിലെ ഇൗ ഭൂമി സ്പെഷൽ ഒാഫിസി​െൻറ ശ്രദ്ധയിൽപെട്ടിട്ടില്ല. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസ്, ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് എന്നീ കമ്പനികൾ ഇപ്പോൾ നിലവിലുള്ള ഹാരിസൺസ് മലയാളം കമ്പനിക്ക് നിയമപരമായി ഭൂമി ൈകമാറിയിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതോടെ ബ്രിട്ടീഷ് കമ്പനികൾ രാജ്യം വിട്ടുപോകുകയും അവരുടെ എസ്റ്റേറ്റുകളിൽ ഭൂരിഭാഗവും ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന പേരിൽ കമ്പനിയുണ്ടാക്കി തട്ടിയെടുക്കുകയുമായിരുന്നു. മറ്റ് പല കമ്പനികളും ഇതേ ബ്രിട്ടീഷ് കമ്പനികളുടെ ഭൂമി തട്ടിയെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയാണ് എച്ച്.എം.എൽ അനധികൃതമായി കൈവശം െവച്ചിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ ഇൗ ഭൂമി മുഴുവൻ സർക്കാറിന് ലഭിക്കേണ്ടതായിരുന്നു. ജില്ലയിലെ മലയോര മേഖലയിൽ മലയാളം പ്ലാേൻറഷൻസ് (യു.കെ) കമ്പനിക്ക് ആയിരക്കണക്കിന് ഏക്കർ ഭൂമിയാണുണ്ടായിരുന്നത്. അവിടെനിന്നുള്ള ഉൽപന്നങ്ങൾ കൊല്ലം തുറമുഖം വഴി കയറ്റി അയച്ചിരുന്നത് ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് (യു.കെ) കമ്പനിയായിരുന്നു. അതിനായി അവർ ഉപയോഗിച്ചിരുന്ന കാര്യാലയം അടങ്ങിയ ഭൂമിയാണ് ബീച്ചിനടുത്തുള്ളത്. മലയോര മേഖലയിൽ മലയാളം പ്ലാേൻറഷൻസി​െൻറ ൈകവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആര്യങ്കാവ് വില്ലേജിലെ കുളിർകാട്, പ്രിയ എസ്റ്റേറ്റുകളുടെ 525 ഏക്കർ ഭൂമി ഉടമകളെ ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുത്തു. കൊല്ലം നഗരത്തിൽ ഇത്തരത്തിൽ ഭൂമിയുള്ള വിവരം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടിെല്ലന്നും അങ്ങിനെ ഭൂമിയുണ്ടെങ്കിൽ അത് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും റവന്യൂ സ്പെഷൽ ഒാഫിസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.