'മാധ്യമം' ഹെൽത്ത്​ കെയറിലേക്ക് അയിലറ എം.ടി.യു.പി സ്കൂൾ വിദ്യാർഥികളുടെ സഹായം

അഞ്ചൽ: നിർധനരായ രോഗികളെ സഹായിക്കുന്നതിന് 'മാധ്യമം' നടപ്പാക്കുന്ന ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വിദ്യാർഥികളുടെ സ്നേഹവായ്പ്പ്. അയിലറ എം.ടി യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും മാനേജ്മ​െൻറും ചേർന്നാണ് തുക പദ്ധതിയിലേക്ക് കൈമാറിയത്. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ അനിൽ എബ്രഹാം, ഏറ്റവും കൂടുതൽ തുക സ്വരൂപിച്ച് നൽകിയ വിദ്യാർഥിനികളായ അക്ഷയ അനിൽ, എസ്. ശരണ്യ, ജി.എസ്. ജ്യോതിക എന്നിവർക്ക് 'മാധ്യമം' ഹെൽത്ത് കെയർ എക്സി. ഓഫിസർ നാസിം കടയ്ക്കൽ െമമേൻറാ നൽകി അനുമോദിച്ചു. പഞ്ചായത്ത് അംഗം അനി ജോയി, പി.ടി.എ പ്രസിഡൻറ് എ. ബദുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.