'വികസന പ്രവർത്തനങ്ങളെ തടയാൻ തീവ്രവാദ സംഘടനകളെ പോലുള്ളവർ ഇടപെടുന്നു'

കൊല്ലം: സർക്കാറി​െൻറ വികസന പ്രവർത്തനങ്ങളെ തടയാൻ സ്ത്രീകളെയും കുട്ടികളെയും പരിചകളാക്കി തീവ്രവാദ സംഘടനകളെ പോലെയുള്ളവർ ഇടപെടുെന്നന്ന് മന്ത്രി ജി. സുധാകരൻ. കൊല്ലം ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടത്തി​െൻറ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിൽ വയൽകിളികൾ എന്നപേരിൽ സമരം നടത്തിയവരിലേറെയും പുറത്തുനിന്നുള്ളവരായിരുന്നു. സിംഗൂർ ആവർത്തിക്കണമെന്നാണ് ഇത്തരക്കാരുടെ ആഗ്രഹം. പക്ഷേ, എത്ര ശ്രമിച്ചാലും കേരളത്തിൽ സിംഗൂർ ഉണ്ടാകില്ല. ആരെയും വെടിവെക്കാൻ സർക്കാറിന് ഉദ്ദേശമില്ല. വികസനത്തിന് തുരങ്കംവെക്കാൻ ശ്രമിക്കുന്നവരോട് ഒരുതരത്തിലും സർക്കാർ യോജിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.