സി.പി.ഐ കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന് നാളെതുടക്കം

കൊട്ടാരക്കര: സി.പി.ഐ 23-ാം കോൺഗ്രസിന് മുന്നോടിയായുള്ള കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച വാളകത്ത് തുടക്കംകുറിക്കും. മണ്ഡലത്തിലെ എട്ട് ലോക്കൽ സമ്മേളനങ്ങളും 152 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് മണ്ഡലം സമ്മേളനത്തിലേക്ക് കടക്കുന്നത്. വിവിധ ലോക്കൽ സമ്മേളനങ്ങളിൽനിന്ന, തെരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികളാണ് ശനി, ഞായർ ദിവസങ്ങളിൽ വാളകത്ത് ചേരുന്ന മണ്ഡല സമ്മേളനത്തിൽ ഒത്തുചേരുകയെന്ന് സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, ജി.ആർ. സുരേഷ്, പ്രകാശ് ലക്ഷ്മണൻ എന്നിവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വാളകം അനുഗ്രഹ ഒാഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പ്രധിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആർ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.