കുടിവെള്ളമില്ല; ചൂഴാറ്റുകോട്ട ട്രീറ്റ്മെൻറ്​ പ്ലാൻറ്​ ഉപരോധിച്ചു

മലയിൻകീഴ്: കുടിവെള്ളം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ ചൂഴാറ്റുകോട്ട ട്രീറ്റ്മ​െൻറ് പ്ലാൻറ് ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ ആറുമുതൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെയെത്തി പ്ലാൻറിന് മുന്നിൽ കുത്തിയിരുന്നു. ടാങ്കർ ലോറികളിൽ വെള്ളംനൽകുന്നത് തടയുകയും ചെയ്തു. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ എട്ട് ദിവസമായി കുടിവെള്ളം മുടങ്ങിയിട്ട് സമരംചെയ്യുമ്പോഴെല്ലാം വാട്ടർ അതോറിറ്റി അധികൃതരെത്തി ചർച്ചനടത്താറുണ്ടെങ്കിലും കുടിവെള്ളം കിട്ടാറില്ലെന്ന് ഉപരോധക്കാർ ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പൊറ്റയിൽ മോഹനൻ, ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻ നായർ, ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ രാജേന്ദ്രൻ, വിളപ്പിൽ പഞ്ചായത്ത് അംഗങ്ങളായ ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്മൻ നായർ, വിനയൻ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്ലാൻറ് ഉപരോധിച്ചത്. ചൂഴാറ്റുകോട്ട ട്രീറ്റ്മ​െൻറ് പ്ലാൻറിൽനിന്ന് കുടിവെള്ളം കിട്ടിയിരുന്ന വിളവൂർക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം അടിയന്തരമായി രാത്രി പത്തോടെ വെള്ളംനൽകുമെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഉപരോധക്കാർക്ക് ഉറപ്പ് നൽകി. തകരാറിലായ യന്ത്രം റിപ്പയർ ചെയ്യുന്നതിന് കോട്ടയത്ത് കൊണ്ട് പോവുകയും ചെയ്തു. നിലവിലെ യന്ത്രം ഉപയോഗിച്ച് കുടിവെള്ളം നൽകാനാണ് തീരുമാനം. പൈപ്പ് വെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് രാത്രി വൈകിയും ഉപരോധം തുടരുകയാണ്. ചൂഴാറ്റുകോട്ട, വെള്ളൈക്കോണം, പാമാംകോട്, കല്ലടിമുക്ക്, വേമ്പാട്ടുതേരി, മലയം, വിളവൂർക്കൽ, വിഴവൂർ, പള്ളിച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.