ആറ്റിങ്ങല്‍ ഉപജില്ല കലോത്സവം സമാപിച്ചു

ആറ്റിങ്ങല്‍: അഴൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് .എസ്.എസ് ജനറല്‍ വിഭാഗത്തില്‍ 228 പോയൻറുമായി ഗവ. എം.ബി. എച്ച് .എസ്.എസ് ആറ്റിങ്ങല്‍ ഒന്നാം സ്ഥാനവും 172 പോയൻറുമായി എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിന്‍കീഴ് രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ 178 പോയൻറുമായി ജി.ജി.എച്ച്.എസ്.എസ് ആറ്റിങ്ങല്‍ ഒന്നാം സ്ഥാനവും 143 പോയൻറുമായി സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. യു.പി ജനറല്‍ വിഭാഗത്തില്‍ 71 പോയൻറുമായി ഗവണ്‍മ​െൻറ് യു.പി.എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും വൈ.എല്‍.എം. യു.പി.എസ് കീഴാറ്റിങ്ങല്‍ രണ്ടാം സ്ഥാനവും നേടി. എല്‍.പി തലത്തില്‍ 59 പോയൻറുമായി എ.എം.എല്‍.പി.എസ് പെരുങ്കുളം ഒന്നാം സ്ഥാനവും 57 പോയൻറുമായി ഗവ. ടൗണ്‍ യു.പി.എസ് രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ 83 പോയൻറുമായി ഗവണ്‍മ​െൻറ് ജി.എച്ച്.എസ്.എസ് ആറ്റിങ്ങല്‍ ഒന്നാം സ്ഥാനവും 49 പോയൻറുമായി പി.എന്‍.എം.ജി.എച്ച്.എസ്.എസ് കൂന്തളളൂര്‍ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ 63 പോയൻറ് വീതം നേടി വി.പി.യു.പി.എസ് അഴൂരും വൈ.എല്‍.എം യു.പി.എസ് കീഴാറ്റിങ്ങലും ഒന്നാം സ്ഥാനം പങ്കിട്ടു. 57 പോയൻറുമായി എസ്.ഐ.യു.പി.എസ് മാടന്‍ വിള രണ്ടാം സ്ഥാനം നേടി. എല്‍.പി വിഭാഗത്തില്‍ 45 പോയൻറുമായി എ.എം.എല്‍.പി.എസ് പെരുങ്കുളം ഒന്നാം സ്ഥാനവും 39 പോയൻറുമായി ഗവണ്‍മ​െൻറ് യു.പി.എസ് പാലവിള രണ്ടാം സ്ഥാനവും നേടി. സംസ്‌കൃത കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 45 പോയൻറുമായി ജനതാ എച്ച്.എസ്.എസ് തേമ്പാംമൂട് ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ 93 പോയൻറുമായി ഗവ. ടൗണ്‍ യു.പി.എസ് ആറ്റിങ്ങല്‍ ഒന്നാം സ്ഥാനവും 84 പോയൻറുമായി ഗവ. യു.പി.എസ് പാലവിള രണ്ടാം സ്ഥാനവും നേടി. കലോത്സവത്തി​െൻറ സമാപന സമ്മേളനം ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.പി വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, എം. റാഫി, ആര്‍. അനില്‍, അഴൂര്‍ വിജയന്‍, ആര്‍. അജിത്ത്, എസ്.വി.അനിലാല്‍, ബി.സുധര്‍മ, ബി.ശോഭ, എം.തുളസി, സുര, ഓമന, എം.മനോജ്, എസ്.ശ്രീജ, ജിത.ജെ.എസ്, ഷൈജ നാസര്‍, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ എ.ഇ.ഒ സുജാത സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഒ.ബി. ഷാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.