സായാഹ്‌ന ധർണ ഇന്ന്​

കാട്ടാക്കട: വാണിജ്യ സമുച്ചയത്തിലെ വ്യാപാരികൾക്കെതിരെ കെ. എസ്.ആർ.ടി.സി അധികൃതർ നടത്തുന്ന ദ്രോഹങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് വെള്ളിയാഴ്ച ബസ്സ്റ്റാൻഡിന് മുന്നിൽ സായാഹ്‌ന ധർണ നടത്തും. വൈകീട്ട് മൂന്നിന് കെ.പി.സി.സി അംഗം ബി.എൻ. ശ്യാംകുമാർ ഉദ്‌ഘാടനം ചെയ്യും. വാണിജ്യ സമുച്ചയത്തിലെ മാലിന്യ സംസ്കരണം കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുക, നവീകരണത്തി​െൻറ പേരിൽ ബസ്സ്റ്റാൻഡ് ഒരുമാസം അടച്ചിടുമ്പോഴും വാടക കൊടുക്കേണ്ട ഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.