കെ.എസ്​.ആർ.ടി.സി പെൻഷൻകാർ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവരുടെ െപൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. നാലുമാസമായി പെൻഷൻ വിതരണം മുടങ്ങിയതോടെയാണ് മുൻ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിസന്ധി പരിഹരിക്കാൻ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് ഒാർഗനൈസേഷൻ പ്രസിഡൻറ് കെ. േജാൺ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന ട്രഷറർ വി.ജെ. ജോസഫ്, എ.െഎ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, വിവിധ യൂനിയൻ പ്രതിനിധികളായ സി.കെ. ഹരികൃഷ്ണൻ, ആർ. ശശിധരൻ, എം. ശിവകുമാർ, തകിടി കൃഷ്ണൻ നായർ, ആർ. രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു. പെൻഷനേഴ്സ് ഒാർഗൈനസേഷൻ ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ് സ്വാഗതവും ട്രഷറർ എ. സൈനുലാബ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.