ക്രെഡിറ്റ്​ റേറ്റിങ്ങിലെ ഉയർച്ച മോദി രാജ്യതാൽപര്യം ബലികഴിച്ചതി​െൻറ ഫലം ^ പ്രഭാത്​ പട്​നായിക്​

ക്രെഡിറ്റ് റേറ്റിങ്ങിലെ ഉയർച്ച മോദി രാജ്യതാൽപര്യം ബലികഴിച്ചതി​െൻറ ഫലം - പ്രഭാത് പട്നായിക് തിരുവനന്തപുരം: രാജ്യതാൽപര്യം ബലികഴിച്ച് നരേന്ദ്ര മോദി മുതലാളിത്ത സാമ്പത്തിക താൽപര്യം സംരക്ഷിച്ചതി​െൻറ ഫലമാണ് ആഗോളതലത്തിൽ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങിലെ ഉയർച്ചയെന്ന് സാമ്പത്തിക വിദഗ്ധനും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായ പ്രഫ. പ്രഭാത് പട്നായിക്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സാമൂഹികശാസ്ത്ര അധ്യാപകർക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ നടപടി രാജ്യത്തിന് അപമാനകരമാണ്. രാഷ്ട്രതാൽപര്യത്തിന് പകരം സാമ്പത്തിക മൂലധന താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. നമ്മുടെ രാഷ്ട്രതാൽപര്യം സാമ്പത്തിക താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ്. ഒാഹരി വിപണിയിലെ ഉയർച്ചയാണ് നമ്മുടെ സാമ്പത്തികേമഖലയുടെ ആഘോഷം. ഇത് നിക്ഷേപകരെയും മൂലധനശക്തികളെയും ശക്തിപ്പെടുത്തുന്നതാണ്. വാണിജ്യവത്കരണത്തി​െൻറ തന്ത്രങ്ങളിലൊന്നാണ് റാങ്കിങ്. സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങി​െൻറ ലക്ഷ്യം അറിവി​െൻറ വാണിജ്യവത്കരണമാണ്. സാമൂഹികശാസ്ത്ര പഠനത്തി​െൻറ ലക്ഷ്യം മനുഷ്യരുടെ ജീവിതനിലവാരം ഉയർത്താൻ വേണ്ടിയാണ്. അറിവ് ആർജിച്ചെങ്കിൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. അറിവില്ലാത്തവർക്ക് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കിെല്ലന്നും പ്രഭാത് പട്നായിക് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിച്ചു. മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, റിസർച് ഒാഫിസർ വി. ഷഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.