സുകോമൾ സെൻ അന്തരിച്ചു.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ദേശീയ സംഘടനയായ അഖിലേന്ത്യ സ്റ്റേറ്റ് ഗവൺമ​െൻറ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സുകോമൾ സെൻ (83) കൊൽക്കത്തയിൽ നിര്യാതനായി. അദ്ദേഹത്തി​െൻറ നിര്യാണത്തിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അഖിലേന്ത്യതലത്തിൽ സംഘടനാ ഭേദമന്യേ നവലിബറൽ നയങ്ങൾക്കും വർഗീയതക്കുമെതിരെ തൊഴിലാളികളുടെ പോരാട്ടങ്ങൾ ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തി​െൻറ വേർപാട് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.