അവഗണനയുടെ സ്​മാരകമായി നെടുമൺകാവ് എം.എൽ.എ പാലം

*പാലം ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിൽ വെളിയം: ജനങ്ങളുടെ പ്രതിഷേധം ശക്തമാവുേമ്പാഴും നെടുമൺകാവ് എം.എൽ.എ പാലത്തോടുള്ള അധികൃത അവഗണന തുടരുന്നു. 1970 മുതൽ 1977 വരെ നിയമസഭയിൽ അംഗമായിരുന്ന കൊട്ടറ ഗോപാലകൃഷ്ണ​െൻറ സ്മരണാർഥം ഈയ്യല്ലൂർതോടിന് കുറുകെ കോതേരിഭാഗം ഇളവൂർ റോഡിൽ നിർമിച്ച പാലമാണ് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലായത്. 40 വർഷം മുമ്പ് നിർമിച്ച പാലത്തോടനുബന്ധിച്ച റോഡും തകർന്നിട്ട് വർഷങ്ങളായി. പാലത്തിലെ കോൺക്രീറ്റുകൾ മുഴുവനും ഇളകി കുണ്ടും കുഴിയുമായി മാറിയത് അപകട സാധ്യത വർധിപ്പിക്കുന്നു. പാലത്തിനോട് ചേർന്ന് തോടി​െൻറ സംരക്ഷണഭിത്തിയും ഇടിഞ്ഞിരിക്കുകയാണ്. മീയ്യണ്ണൂർ ഭാഗത്തു നിന്ന് പുലിയില ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള എളുപ്പവഴി ആയതിനാൽ ദിനേന നിരവധിപേരാണ് പാലത്തെ ആശ്രയിക്കുന്നത്. നെടുമൺകാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതും എം.എൽ.എ പാലം വഴിയാണ്. കോൺക്രീറ്റ് ഇളകുന്നു; ദളവാപുരം- പള്ളിക്കോടി പാലം തകർച്ചയിലേക്ക് ചവറ: തെക്കുംഭാഗം ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ദളവാപുരം പള്ളിക്കൊടി പാലത്തിൽ കോൺക്രീറ്റ് ഭാഗങ്ങൾ ഇളകിത്തുടങ്ങിയതോടെ യാത്രക്കാർ ഭീഷണിയിൽ. അഷ്ടമുടിക്കായലിന് കുറുകെയായി കോടികൾ ചെലവിട്ട് 10 വർഷം മുമ്പാണ് പാലം നിർമിച്ചത്. നിർമാണം പൂർത്തിയായി അധികകാലമാകും മുമ്പ് പാലത്തിന് മുകൾ ഭാഗത്ത് മൂന്ന് ഗർത്തങ്ങൾ രൂപം കൊണ്ടു. ഈ ഭാഗത്തെ കോൺക്രീറ്റ് ഇളകിമാറി അടിയിലെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. വാഹന ഗതാഗതം കുറവായിട്ട് പോലും പാലം വേഗത്തിൽ ശോച്യാവസ്ഥയിലാവാൻ കാരണം നിർമാണ പ്രവർത്തനത്തിലെ അപാകതയും അഴിമതിയുമാെണന്ന പരാതിയും ഉയർന്നിട്ടുണ്ട്. 2001ലാണ് എം.എൽ.എയായിരുന്ന ഷിബു ബേബി ജോണി​െൻറ ശ്രമഫലമായി പാലത്തി​െൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. മദ്രാസ് ഐ.ഐ.ടിയായിരുന്നു പാലത്തി​െൻറ പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ, ഈ റിപ്പോർട്ടിങ് പ്രകാരമല്ല പാലത്തി​െൻറ നിർമാണം നടന്നതെന്നും തികച്ചും അശാസ്ത്രീയമായാണ് പാലം നിർമിച്ചിരിക്കുന്നതെന്നും അന്ന് തന്നെ ആക്ഷേപമുയർന്നിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പാലം (550 മീറ്റർ) എന്ന് കൊട്ടിഗ്ഘോഷിച്ച് നിർമാണം തുടങ്ങിയ പാലം നിർമാണത്തിലിരിക്കെ തകർന്നു വീണത്‌ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നിർമാണത്തി​െൻറ അവസാനഘട്ടത്തിലാണ് രണ്ട് സ്പാനുകൾ തകർന്നുവീണത്. അതോടെ പണികൾ വീണ്ടും നീണ്ട പാലം 2007 ൽ എൽ.ഡി.എഫ്‌ സർക്കാറി​െൻറ കാലത്താണ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.