നിർമിതി കേന്ദ്രം സ്വയം പര്യാപ്ത പ്രസ്ഥാനമാക്കി വികസിപ്പിക്കണം ^ഇ. ചന്ദ്രശേഖരൻ

നിർമിതി കേന്ദ്രം സ്വയം പര്യാപ്ത പ്രസ്ഥാനമാക്കി വികസിപ്പിക്കണം -ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരം: നിർമിതി കേന്ദ്രം സ്വയം പര്യാപ്ത പ്രസ്ഥാനമാക്കി വികസിപ്പിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. സംസ്ഥാന നിർമിതി കേന്ദ്ര എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ വിഷയങ്ങളിൽ സ്ഥായിയായ പ്രശ്‌നപരിഹാരമാണ് വേണ്ടത്. സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തണമെങ്കിൽ സ്ഥാപനത്തെ ശക്തിപ്പെടുത്തണം. നിർമിതി കേന്ദ്രം കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഒരു സ്ഥാപനം എന്ന നിലക്ക് മുന്നോട്ടുള്ള കുതിപ്പ് ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിർമാണ ജോലികളിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് സർക്കാർ ആദ്യ പരിഗണന നൽകണമെന്ന് മുഖ്യപ്രഭാഷണത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. നാസിം കെ. തങ്ങൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എൻ. രാജൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് സീനാ വഹാബ്, യൂനിയൻ ജില്ല സെക്രട്ടറി എഫ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.