കാടുമൂടി, കടകൾ നശിച്ച് ചെറിയവെളിനല്ലൂർ മാർക്കറ്റ്

*ചന്ത നവീകരിക്കാൻ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയില്ലെന്ന് ആക്ഷേപം ആയൂർ: ഇളമാട് പഞ്ചായത്തിലെ ചെറിയ വെളിനല്ലൂർ മാർക്കറ്റ് സ്റ്റാളുകൾ നശിച്ചിട്ട് നാളേറെയായിട്ടും നടപടിയില്ല. 2001ൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ എസ്.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചാണ് മാർക്കറ്റിൽ സ്റ്റാളുകൾ പണിതത്. പിന്നീട് സ്റ്റാളുകളിലെ കോൺക്രീറ്റ് ഇളകിയും ഷട്ടറുകൾ തുരുമ്പെടുത്തും നശിക്കാൻ തുടങ്ങി. മാർക്കറ്റി​െൻറ പലഭാഗത്തും മുെട്ടാപ്പം കാടുമൂടിയ നിലയിലാണ്. ആഴ്ച ചന്തകൾ അടക്കം തുടങ്ങിയ ചന്ത ഇന്ന് തിരിഞ്ഞ് നോക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്. ഏഴ് കടമുറികളും കശാപ്പുശാലയും ഉൾപ്പെട്ട കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഗ്രാമീണകർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനും മത്സ്യം, മാംസം എന്നിവയുടെ വിപണനവും ഉദ്ദേശിച്ചുമാണ് കടമുറികൾ നിർമിച്ചത്. പുല്ല് വളർന്ന് മാർക്കറ്റ് ഇപ്പോൾ കന്നുകാലികളെ മേയ്ക്കാനാണ് ഉപയോഗിക്കുന്നത്. ചന്ത നവീകരിക്കാൻ സർക്കാർ ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മുറിച്ചുമാറ്റിയ പാലമരം റോഡരികിൽ ഉപേക്ഷിച്ചു -ചിത്രം - ആയൂർ: ഓയൂർ റോഡിൽ വ്യാപാരി ഭവന് മുന്നിൽ അപകടഭീഷണി ഉയർത്തിനിന്നിരുന്ന പാലമരം മുറിച്ച് മാറ്റിയെങ്കിലും തടിക്കഷണങ്ങൾ റോഡരികിൽ ഉപേക്ഷിച്ചു. അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണ് തടിക്കഷണങ്ങൾ കിടക്കുന്നത്. മരക്കഷണങ്ങൾ എടുത്ത് മാറ്റണമെന്ന് നാട്ടുകാർ അധികൃതരോട് പറഞ്ഞെങ്കിലും ഇതുവരെയും ചെവിക്കൊണ്ടിട്ടില്ല. സ്കൂൾ വാഹനങ്ങളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.