ലിറ്റററി ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ. സി.വി. ആനന്ദബോസിന്

തിരുവനന്തപുരം: ഓവര്‍സീസ് ലിറ്റററി ക്രിട്ടിക്‌സ് ഫോറത്തി​െൻറ ലിറ്റററി ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ സി.വി. ആനന്ദബോസിന്. ഷാര്‍ജ ഇൻറര്‍നാഷനല്‍ ബുക്ക് ഫെസ്റ്റിൽ നടന്ന ചടങ്ങില്‍ യു.എ.ഇ ഊര്‍ജ മന്ത്രി റഷീദ് അല്‍ ലീം അവാര്‍ഡ് സമ്മാനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പാര്‍പ്പിടം എന്ന കൃതിക്കാണ് ഒരുലക്ഷം രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങിയ അവാര്‍ഡ് ലഭിച്ചത്. മുന്‍ അംബാസിഡറും ഗ്രന്ഥകാരനുമായ ബി.എം.സി. നായര്‍, മുന്‍ വൈസ് ചാന്‍സലര്‍ എ. സുകുമാരന്‍ നായര്‍, ഡോ. ജോര്‍ജ് ഇരുമ്പയം, സിനിമ സംവിധായകന്‍ രാജസേനന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.