ചുള്ളിമാനൂർ^പനവൂർ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം

ചുള്ളിമാനൂർ-പനവൂർ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം നെടുമങ്ങാട്: പൊട്ടിപ്പൊളിഞ്ഞ ചുള്ളിമാനൂർ--പനവൂർ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കോൺഗ്രസ് മുളമൂട് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പരിപാടിയുടെ ഭാഗമായി നടന്ന ബൂത്ത്തല സ്വാഗതസംഘ രൂപവത്കരണ യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യോഗം യൂത്ത് കോൺഗ്രസ് വാമനപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിജിത് പനവൂർ ഉദ്ഘാടനം ചെയ്തു. മുളമൂട് രാജൻ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി സിദ്ദീഖ് പ്രിയദർശിനി (രക്ഷാധികാരി), മുളമ്മൂട് രാജൻ (ചെയർ), ശ്രീകല (ജന. കൺ.), സേതു കടുവാപ്പോക്ക്, വിപിൻ പള്ളിക്കുന്ന്, ശ്യാംലാൽ, സജി പള്ളിക്കുന്ന്, ധീരജ്, ചന്ദ്രമാൻകോക്കോട് ധനൂജ്, സുരേന്ദ്രൻ നായർ, രാഹുൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.