പാലോട് ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു

പാലോട്: വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം കെ.എസ്. ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആർ. രവിബാലൻ അധ്യക്ഷതവഹിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ ചാക്കോ സ്വാഗതം പറഞ്ഞു. ഷാഹുൽനാഥ് അലിഖാൻ, ബി. മുരളീധരൻനായർ, ഡോ. എസ്. ഷീജ, എ. അനി, സി.കെ. ജയ, എൽ. പുഷ്പലത, കെ.എൻ. ബിച്ചു, ജി.ആർ. പ്രകാശ്, കെ. വിജയകുമാർ, എ.ആർ. നസിം എന്നിവർ സംസാരിച്ചു. കലോത്സവത്തിലെ ഓവറോളുകൾ പാലോട്: ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗം എൽ.പിയിൽ 55 പോയൻറുകൾ നേടി പച്ച ഗവ. എൽ.പി.എസും ഭരതന്നൂർ എൽ.പി.എസും ഒന്നാംസ്ഥാനം പങ്കിട്ടു. 51 പോയൻറുകൾ നേടി കൊല്ലായിൽ ഗവ. എൽ.പി.എസും ചായം എൽ.പി.എസും രണ്ടാം സ്ഥാനത്തെത്തി. യു.പി വിഭാഗത്തിൽ 74 പോയൻറ് നേടിയ കൊല്ലായിൽ എസ്.എൻ യു.പി.എസിനാണ് ഓവറോൾ. രണ്ടാംസ്ഥാനം പാങ്ങോട് കെ.വി യു.പി.എസ്(72) നേടി. എച്ച്.എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം കല്ലറ വി.എച്ച്.എസ്.എസും( 161), രണ്ടാംസ്ഥാനം വിതുര വി ആൻഡ് എച്ച്.എസ്.എസും (131) നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം വിതുര വി ആൻഡ് എച്ച്.എസ്.എസും (149), രണ്ടാംസ്ഥാനം ഭരതന്നൂർ ഗവ. എച്ച്.എസ്.എസ് (117) നേടി. അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ തുമ്പോട് എസ്.എൻ.വി എൽ.പി.എസ് (45) ഒന്നാംസ്ഥാനവും ഭരതന്നൂർ ഗവ. എൽ.പി.എസ് (43) രണ്ടാംസ്ഥാനവും നേടി. അറബിക് യു.പിയിൽ 63 പോയൻറുകൾ നേടി പെരിങ്ങമല ഗവ. യു.പി.എസും പാങ്ങോട് കെ.വി.യു.പി.എസും ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ തൊളിക്കോട് എച്ച്.എസ്.എസ് (58) രണ്ടാംസ്ഥാനത്തെത്തി. അറബിക് എച്ച്.എസിൽ പെരിങ്ങമല ഇക്ബാൽ എച്ച്.എസ്.എസ് (87) ഒന്നാംസ്ഥാനവും തൊളിക്കോട് ഗവ. എച്ച്.എസ്.എസ് (85) രണ്ടാംസ്ഥാനവും നേടി. സംസ്കൃതോത്സവം യു.പിയിൽ നളന്ദ ടി.ടി.ഐ (90) ഒന്നാംസ്ഥാനവും 77 പോയേൻറാടെ പേരയം സ​െൻറ് ജോസഫ് യു.പി.എസ്, വാമനപുരം ഗവ. യു.പി.എസ് എന്നിവർ രണ്ടാംസ്ഥാനവും പങ്കിട്ടു. എച്ച്.എസ് വിഭാഗത്തിൽ 90 പോയൻറ് നേടിയ നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസിനാണ് ഓവറോൾ. വിതുര ഗവ. വി ആൻഡ് എച്ച്.എസ്.എസ് (33) രണ്ടാംസ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.