കുടിവെള്ളത്തിന്​ ​േവണ്ടിയുള്ള കാത്തിരിപ്പിന്​ വിരാമം

ബാലരാമപുരം: എരുത്താവൂർ തെക്കേമലെഞ്ചരിവിൽ കുടിവെള്ളത്തിനുവേണ്ടി വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി. തിരുവനന്തപുരം ജില്ല പഞ്ചായത്തി​െൻറ രണ്ടാം വാർഷിക പദ്ധതിയുടെ തുടക്കവും എരുത്താവൂർ ബാലരാമപുരം തെക്കേ മലഞ്ചെരിവ് കുടിവെള്ള പദ്ധതിയുടെ ജനകീയ സമർപ്പണവും എരുത്താവൂരിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി അധ്യക്ഷയായി. നേമം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. സുരേഷ് കുമാർ, ബ്ലോക്ക് അംഗം എസ്. ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഹരിഹരൻ, ഐ.കെ. സുപ്രിയ, ജി. ജയകുമാർ, എ. പ്രമീളാകുമാരി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ എസ്.കെ. പ്രീജ സ്വാഗതവും ആർ.കെ. ബിന്ദു നന്ദിയും പറഞ്ഞു. തെക്കേമലഞ്ചെരിവ് നിവാസികൾക്ക് എല്ലാക്കാലവും കുടിവെള്ളം കിട്ടാക്കനിയാണ്. ഭൂമിശാസ്ത്രപരമായി ജലലഭ്യത കുറവാണിവിടെ. പദ്ധതിക്കായി വൻ തുക ആവശ്യമായിവരുന്നതിനാൽ കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി പദ്ധതി നടപ്പിലാക്കാൻ തയാറായില്ല. എന്നാൽ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ഡിവിഷൻ അംഗവുമായ എസ്.കെ. പ്രീജയുടെ ശ്രമഫലമായി ജില്ല പഞ്ചായത്ത് പദ്ധതി വിഹിതത്തിൽനിന്ന് പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതി​െൻറ ഭാഗമായി എരുത്താവൂർ വാർഡിലെ ചെറുമലയിൽ 225 അടി താഴ്ചയിൽ കുഴൽ കിണർ നിർമിച്ചു. തുടർന്ന് പ്രധാന റോഡ്‌ മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചു. 3000 ലിറ്റർ ജലം സംഭരിക്കാൻ സംഭരണി സ്ഥാപിച്ചശേഷം മൂന്ന് വീടുകൾക്ക് ഒരു ടാപ്പ് എന്ന നിലയിൽ 12 ടാപ്പുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചു. കുടിവെള്ള പദ്ധതി യാഥാർഥ്യമായതോടെ തെക്കേമലഞ്ചെരിവിലും കിഴക്കേ മലഞ്ചെരിവി​െൻറ ഒരു ഭാഗത്തും താമസിക്കുന്ന 36 കുടുംബങ്ങൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.