തൈലാധിവാസ ചടങ്ങുകള്‍ വ്യാഴാഴ്ച ആരംഭിക്കും

തിരുവനന്തപുരം: അരുവിക്കര ഇടമണ്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ധ്വജസമര്‍പ്പണ യജ്ഞത്തി​െൻറ ഭാഗമായി നടക്കുന്ന . രാവിലെ 8.45ന് ഇടമണ്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന തൈലാധിവാസ ചടങ്ങുകളുടെ ഉദ്ഘാടനം അശ്വതിതിരുനാള്‍ ഗൗരി പാര്‍വതിഭായി നിർവഹിക്കും. ചടങ്ങുകള്‍ക്ക് എം.എല്‍.എമാരായ കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍, ഒ. രാജഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, സംസ്ഥാന കരകൗശല വികസന കോർപറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി, സ്വാമി യോഗി വ്രതാനന്ദജി മഹാരാജ്, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുക്കും. വാസ്തുശാസ്ത്ര വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, മൂത്താശാരി ചേറായി സുകുമാരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.