കുട്ടികൾക്ക് ഭീഷണിയായി കെ.എസ്.ആർ.ടി.സി പാർക്കിങ്​

ചവറ: കെ.എസ്.ആർ.ടി.സി ബസുകളുടെ അനധികൃത പാർക്കിങ് സ്കൂൾ കുട്ടികൾക്ക് ഭീഷണിയാകുന്നു. ശങ്കരമംഗലത്തുനിന്ന് സ്പെഷൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളാണ് സമീപത്തെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്ക് അലക്ഷ്യമായി കയറുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നത്. സ്കൂളിന് മുന്നിലെ റോഡിലൂടെയാണ് ബസ് സർവിസ്. ശങ്കരമംഗലത്ത് മറ്റ് ബസുകളിൽ ഇറങ്ങുന്ന യാത്രക്കാരെ പൊന്മനയിലെത്തിക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസ് നടത്തുന്നത്. തിരികെ എത്തുന്ന ബസുകൾ സ്കൂൾ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യുന്നത്. സ്കൂൾ സമയങ്ങളിലെ ഇടവേളകളിൽ നൂറ് കണക്കിന് കുട്ടികളാണ് ഗ്രൗണ്ടിൽ കളിക്കാനായി എത്തുന്നത്. എന്നാൽ അശ്രദ്ധമായി ബസുകൾ ഗ്രൗണ്ടിൽ നിർത്തുന്നതും പിറകോട്ടെടുക്കുന്നതും കുട്ടികൾക്ക് ഭീഷണിയായതോടെ സ്കൂൾ അധികൃതർ പ്രതിഷേധവുമായി രംഗത്ത് വന്നു. ബസുകൾ സ്കൂൾ ഗ്രൗണ്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും മാറ്റാൻ തയാറായിെല്ലന്നും ബസ് ജീവനക്കാർ സ്കൂൾ അധികൃതരോട് പരുഷമായി പെരുമാറിയെന്നും അധികൃതർ പറയുന്നു. സ്കൂൾ ഗേറ്റിന് മുൻവശവും യാത്രക്കാരെ കയറ്റാൻ ബസുകൾ നിർത്തുന്നതും സ്കൂളിൽ എത്തുന്ന കുട്ടികൾക്കും മറ്റുള്ളവർക്കും ഭീഷണിയാണെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.