തൊഴിലാളി സമരം; കേരള ഫീഡ്സ്​ ഫാക്​ടറി പ്രവർത്തനം നിലച്ചു

കരുനാഗപ്പള്ളി: കേരള ഫീഡ്സ് കാലിത്തീറ്റ ഫാക്ടറിയിൽ ഒരുവിഭാഗം താൽക്കാലിക തൊഴിലാളികൾ മൂന്നാഴ്ചയായി തുടരുന്ന സമരം ഫാക്ടറിയുടെ പ്രവർത്തനം നിലപ്പിച്ചു. ജില്ലയിലെ എണ്ണപ്പെട്ട പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ടൺ കണക്കിന് കാലിത്തീറ്റ ഫാക്ടറയിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. കമ്പനി സ്ഥാപിക്കാൻ ഭൂമി നൽകിയവരിൽ ചിലരെ താൽക്കാലിക തൊഴിലാളികളായി നിയമിച്ചിരുന്നു. സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി, സി.ഐ.ടി.യു യൂനിയനുകളിൽപെട്ട ഇവർ സമരംതുടരുകയാണ്. 20 ദിവസം പിന്നിട്ടിട്ടും പരിഹരിക്കാൻ മാനേജ്മ​െൻറിന് കഴിഞ്ഞിട്ടില്ല. എം.എം.എൽ.എയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും ഇടപ്പെട്ടാൽ ഉടൻ പരിഹരിക്കാവുന്ന പ്രശ്നമാണ് നീളുന്നത്. മാനേജ്മ​െൻറിന് സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് താൽപര്യമെന്ന് യൂനിയനുകൾ ആരോപിക്കുന്നു. 40 പേരാണ് സമരത്തിലുള്ളത്. കയറ്റിറക്ക് തൊഴിലാളികളായ വിവിധ യൂനിയനുകളിലെ 115 പേർ നിലവിലുണ്ട്. ഇവർ സമരത്തിലില്ല. എന്നാൽ സമരം കാരണം കയറ്റിറക്ക് തൊഴിലാളികൾക്കും ജോലിയില്ലാതായിരിക്കുകയാണ്. താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് സർക്കാറി​െൻറ പരിഗണയിലാെണന്ന് മാത്രമാണ് മാനേജ്മ​െൻറ് മറുപടി നൽകുന്നത്. എന്നാൽ സ്ഥിരപ്പെടുത്തൽ അനന്തമായി നീളുന്നതിനാലാണ് സമരത്തിന് നിർബന്ധിതമായതെന്ന് തൊഴിലാളികൾ പറയുന്നു. കാലിത്തീറ്റ വിപണിയിലെത്താത്തത് കേരള ഫീഡ്സി​െൻറ മാർക്കറ്റ് നഷ്ടപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കേരള ഫീഡ്സി​െൻറ കാലിത്തീറ്റ ഗുണമേന്മയുള്ളതായതിനാൽ വിപണിയിൽ വൻ ഡിമാൻഡുണ്ട്. ഇത് ലഭ്യമാകാതെ വരുന്നതോെട സ്വകാര്യ കമ്പനികൾക്ക് വിപണി പിടിെച്ചടുക്കാനാകും. സമരം നീട്ടിക്കൊണ്ടുപോയി സ്വകാര്യ കമ്പനികൾക്ക് മാനേജ്മ​െൻറ് ഒത്താശചെയ്യുകയാെണന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.