വേണാട്​, പാലരുവി ​എക്​സ്​പ്രസുകളുടെ വൈകിയോട്ടം; നടപടിക്ക്​ കേന്ദ്ര മന്ത്രിയുടെ നിർദേശം

കൊല്ലം: പതിവായി വൈകിയോടുന്ന തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസി​െൻറയും പുനലൂരിൽനിന്ന് പാലക്കാട്ടേക്ക് പോകുന്ന പാലരുവി എക്സ്പ്രസി​െൻറയും സമയക്രമം പാലിക്കാൻ േകന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലി​െൻറ നിർദേശം. ദക്ഷിണ റെയിൽവേ ജനറൽ മാനേജറെ ഫോണിൽ വിളിച്ചാണ് ഇതുസംബന്ധിച്ച നർദേശം നൽകിയത്. റെയിൽവേ ലൈനി​െൻറ അറ്റകുറ്റപണി നടത്തുന്നത് െട്രയിൻ സർവിസിനെ ബാധിക്കാത്ത തരത്തിലായിരിക്കണമെന്ന് മന്ത്രി റെയിൽവേ ഉദ്ദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ട്രെയിനുകളും മൂന്നു മാസമായി സമയക്രമം തെറ്റിച്ച് ഓടുന്നതു മൂലം യാത്രക്കാർ നേടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. റെയിൽവേ ലൈനി​െൻറ അറ്റകുറ്റപ്പണി നടക്കുെന്നന്ന കാരണം പറഞ്ഞാണ് ഈ രണ്ട് െട്രയിനുകളും റെയിൽവേ അധികൃതർ വൈകിപ്പിക്കുന്നത്. മണിക്കൂറുകളോളം മിക്ക സ്റ്റേഷനുകളിലും പിടിച്ചിട്ട് മറ്റ് പല വണ്ടികളും കടത്തിവിട്ടതിനു ശേഷമാണ് പോകാൻ അനുവദിക്കുക. തിരുവനന്തപുരം-എറണാകുളം സെക്ടറിൽ ഓടുന്ന മറ്റ് െട്രയിനുകൾക്ക് റെയിൽവേ ലൈനി​െൻറ അറ്റകുറ്റപ്പണി തടസ്സമാകുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൊല്ലം- ചെങ്കോട്ട മീറ്റർ ഗേജ് ലൈനിൽ പുനലൂർ മുതൽ ചെങ്കോട്ട വരെ ഭാഗത്ത് ഡിസംബർ 31ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ജനുവരി ആദ്യവാരം സേഫ്റ്റി കമീഷണർ പരിശോധന നടത്തി ജനുവരി മധ്യത്തോടെ കൊല്ലം- ചെങ്കോട്ട േബ്രാഡ്ഗേജ് ലൈനിൽ ദീർഘ ദൂര സർവിസുകൾ ആരംഭിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ മന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകിയതായും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.