കൊട്ടാരക്കര നഗരസഭ: ചെയർ​േപഴ്​സണും വൈസ്​ചെയർമാനും രാജി നൽകി

കൊട്ടാരക്കര: ഭരണകക്ഷിയായ ഇടത് മുന്നണിയിലെ ധാരണ പ്രകാരം കൊട്ടാരക്കര നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും രാജി സമർപ്പിച്ചു. ചെയർപേഴ്സൺ സി.പി.ഐയിലെ ഗീതാ സുധാകരനും വൈസ് ചെയർമാൻ കേരള കോൺഗ്രസ് ബിയിലെ എ. ഷാജുവുമാണ് രാജി സമർപ്പിച്ചത്. മുന്നണി ധാരണ പ്രകാരം ആദ്യത്തെ രണ്ട് വർഷം അധ്യക്ഷസ്ഥാനം സി.പി.ഐക്കും ൈവസ്പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് ബിക്കുമായിരുന്നു. തുടർന്നുള്ള മൂന്ന് വർഷം അധ്യക്ഷ സ്ഥാനം സി.പി.എമ്മിനാണ്. ഉപാധ്യക്ഷ സ്ഥാനം ഒന്നരവർഷം വീതം സി.പി.എമ്മും സി.പി.ഐയും പങ്കിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.