'ശുഭയാത്ര' ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

നെയ്യാറ്റിൻകര:- ജനമൈത്രി പൊലീസും സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടി 'ശുഭയാത്ര' സി.ഐ എസ്.എം. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര, നെല്ലിമൂട് തുടങ്ങിയ സ്ഥലങ്ങളിൽ എ.സ്.പി.സി കാഡറ്റുകൾ ബോധവത്കരണം നടത്തി. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചവർക്ക് മിഠായി നൽകുകയും ഗതാഗത നിയമലംഘനം നടത്തിയവർക്ക് ലഘുലേഖകളും വിതരണം ചെയ്തു. നെയ്യാറ്റിൻകര എസ്.ഐ എസ്. ബിജോയി, അഡി.എസ്.ഐ ജെയിംസ്, എ.എസ്.ഐ അയ്യപ്പൻ നായർ എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാഡറ്റുകളും ജി.ആർ പബ്ലിക് സ്കൂളിലെ കുട്ടികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.