കേരളോത്സവം: ജില്ലതല മത്സരങ്ങള്‍ക്ക് തിരിതെളിഞ്ഞു

കൊല്ലം: കലാകായിക മികവി​െൻറ മാറ്റുരക്കുന്ന ജില്ലതല കേരളോത്സവത്തിന് തുടക്കമായി. പൊതുസമ്മേളനവും കായികമത്സരങ്ങളുടെ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് ഐ.ടി ഹാളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നാട്ടിന്‍പുറങ്ങളിലെ കലാകായിക പ്രതിഭകൾക്ക് മാറ്റുരക്കാൻ സഹായകമാണ് കേരളോത്സവങ്ങള്‍. പരിമിതികള്‍ മറികടന്ന് പങ്കാളിത്തം പരമാവധി ഉറപ്പാക്കുകവഴി നാടി​െൻറ ഉത്സവമായി മാറുകയാണ് ഇത്തരം മേളകളെന്നും മന്ത്രി പറഞ്ഞു. കലാമത്സരങ്ങളുടെ ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ നിർവഹിച്ചു. കലാകായിക പ്രതിഭകള്‍ക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും അതു മറ്റുള്ളവരിലേക്കെത്തിക്കാനും സ്വയം വളരാനുമുള്ള വേദിയാണ് കേരളോത്സവത്തിേൻറതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, വി. ജയപ്രകാശ്, മറ്റ് അംഗങ്ങള്‍, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മേളയോടനുബന്ധിച്ച സാംസ്‌കാരിക ഘോഷയാത്ര ടി.എം. വര്‍ഗീസ് ഹാളിന് മുന്നില്‍ തുടങ്ങി ജില്ല പഞ്ചായത്തില്‍ സമാപിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡി​െൻറയും തദ്ദേശ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള കേരളോത്സവത്തിലെ മത്സരങ്ങള്‍ ജില്ല പഞ്ചായത്ത് ഐ.ടി ഹാള്‍, ലാല്‍ബഹദൂര്‍ സ്റ്റേഡിയം, വൈ.എം.സി.എ, ആശ്രാമം മൈതാനം എന്നിവിടങ്ങളിലാണ് നടക്കുന്നത്. സമാപന സമ്മേളനം 23ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷതവഹിക്കും. കെ. സോമപ്രസാദ് എം.പി മുഖ്യപ്രഭാഷകനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.