റബര്‍ തോട്ടത്തില്‍ മൃതദേഹാവശിഷ്​ടങ്ങള്‍; കാണാതായ ടാപ്പിങ് തൊഴിലാളിയുടേതെന്ന് സംശയം

പുനലൂര്‍: റബര്‍ തോട്ടത്തില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആവണീശ്വരം സ്വദേശി നൗഷാദി​െൻറ ഉടമസ്ഥതയിലുള്ള കോട്ടവട്ടം മക്കണ്ണൂരിലെ റബർ തോട്ടത്തിൽനിന്നാണ് മൃതദേഹത്തി​െൻറ അവശിഷ്ടങ്ങൾ കണ്ടത്തിയത്. കഴിഞ്ഞമാസം കാണാതായ ടാപ്പിങ് തൊഴിലാളി ലാലു ജോസഫി​െൻറ മൃതദേഹമാണിതെന്ന് സംശയം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച പകല്‍ എത്തിയ പുതിയ തൊഴിലാളിയാണ് മൃതദേഹത്തി​െൻറ ഭാഗങ്ങള്‍ കണ്ടത്. എല്ലുകൾ പലഭാഗത്തായി ചിതറിക്കിടക്കുകയായിരുന്നു. ഇവിടെനിന്ന് മുൻ ടാപ്പിങ് തൊഴിലാളിയായ ലാലു ജോസഫി​െൻറ ചെരിപ്പും വാച്ചും മൊബൈൽ ഫോണും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. തെന്മല ഉറുകുന്ന് അണ്ടൂർ പച്ച തേക്കുംകൂപ്പ് വീട്ടിൽ ലാലു ജോസഫിനെ (36) ഒക്ടോബർ 20 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഭാര്യ ഇന്ദിര കുന്നിക്കോട് പൊലീസില്‍ പരാതിയും നൽകിയിരുന്നു. ലാലുവും ഭാര്യ ഇന്ദിരയും എറെനാളായി ഇവിടെ താമസിച്ചു ടാപ്പിങ് നടത്തിവരുകയായിരുന്നു. ഭാര്യയുമായി പിണങ്ങി വീട്ടിൽനിന്ന് മാറിനിൽക്കുന്ന പ്രകൃതമുള്ളയാളായതിനാൽ ബന്ധുവീടുകളിലോ മറ്റോ ആയിരിക്കുമെന്ന ധാരണയിലായിരുന്നു വീട്ടുകാർ. തോട്ടത്തില്‍നിന്ന് ലഭിച്ച വസ്തുക്കളുടെയും ഭാര്യയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ലാലു ജോസഫി​െൻറ മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കണ്ടെത്തിയ ശരീരഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഡി.എന്‍.എ പരിശോധനക്കുശേഷം മരണപ്പെട്ടയാളെ തിരച്ചറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.