റോൾബാൾ സ്​കേറ്റിങ്​ ദേശീയ ചാമ്പ്യൻഷിപ്​; സംസ്ഥാന ടീമിനെ വിദ്യാഭ്യാസ വകുപ്പ്​ തടഞ്ഞതായി പരാതി

തിരുവനന്തപുരം: ഛത്തിസ്ഗഢിൽ നടക്കുന്ന അണ്ടർ 19 ദേശീയ റോൾബാൾ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള സംസ്ഥാന വനിത ടീമിനെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് തടഞ്ഞതായി താരങ്ങൾ വാർത്തസേമ്മളനത്തിൽ ആരോപിച്ചു. യാത്രച്ചെലവ് മുൻകൂറായി വിദ്യാർഥികളിൽനിന്ന് ഇൗടാക്കിയ ശേഷമാണ് തിങ്കളാഴ്ച യാത്രതിരിക്കേണ്ട ടീമി​െൻറ അവസരം നഷ്ടപ്പെടുത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു. ഞായറാഴ്ച കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ ടീം തെരഞ്ഞെടുപ്പിനുവേണ്ടി വിദ്യാർഥികളെ വിളിച്ചിരുന്നു. എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ് എട്ട് ജില്ലകളിൽനിന്നുള്ളവർ ഇല്ലെന്ന കാരണം പറഞ്ഞ് സെലക്ഷൻ ഉപേക്ഷിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞവർഷം വരെ പെങ്കടുത്ത ഒേട്ടറെ വിദ്യാർഥികൾക്കാണ് ഇതുകാരണം ദേശീയ ചാമ്പ്യൻഷിപ് നഷ്ടമായത്. എന്നാൽ, അണ്ടർ 19 പുരുഷ ടീമിനെ തെരഞ്ഞെടുക്കുകയും തിങ്കളാഴ്ച ഛത്തിസ്ഗഢിലേക്ക് അയക്കുകയും ചെയ്തു. ചുരുങ്ങിയത് എട്ട് ജില്ലകളിൽനിന്ന് മത്സരാർഥികൾ ഉണ്ടെങ്കിൽ സെലക്ഷൻ നടത്തിയാൽ മതിയെന്നാണ് കോടതി വിധിയെന്നും പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 17ൽ മൂന്ന് ജില്ലകളിൽ നിന്നും അണ്ടർ 19ൽ അഞ്ച് ജില്ലകളിൽ നിന്നും മാത്രമേ കുട്ടികൾ ഉണ്ടായിരുന്നുള്ളൂവെന്നും സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ് പറഞ്ഞു. അതുകൊണ്ടാണ് ഇൗ വിഭാഗത്തിൽ സെലക്ഷൻ നടത്താതിരുന്നതും ദേശീയ ചാമ്പ്യൻഷിപ്പിന് ടീമിനെ അയക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാന ചാമ്പ്യൻഷിപ്പിന് ഒമ്പത് ജില്ലകളിൽനിന്ന് ടീമുകൾ ഉണ്ടായിരുന്നുവെന്നാണ് കുട്ടികൾ പറയുന്നത്. സെലക്ഷനുവേണ്ടി എത്തിയ തങ്ങളെ കണ്ണൂരിൽവെച്ച് സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ പരിഹസിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. ആർ.പി. അനുപ്രിയ, എം.എസ്. അനുഷ, ടീന ജോൺ തുടങ്ങിയ വിദ്യാർഥികളാണ് വാർത്തസമ്മേളനത്തിൽ പെങ്കടുത്തത്. വിദ്യാർഥികൾ പരാതിയുമായി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സമീപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.