തൊഴിലുറപ്പ് പദ്ധതി: വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ^വി.കെ. മധു

തൊഴിലുറപ്പ് പദ്ധതി: വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി -വി.കെ. മധു തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറും ആസൂത്രണ സമിതി ചെയർമാനുമായ വി.കെ. മധു പറഞ്ഞു. ജില്ലയിലെ തൊഴിലുറപ്പ് പ്രവൃത്തികളെ ബോധപൂർവം തകരാറിലാക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. പദ്ധതി ആരംഭിച്ച് ഏഴു മാസമായിട്ടും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാത്തവർക്കെതിരെയാണ് നടപടി. കാര്യക്ഷമത കാട്ടാത്ത കരാർ ജീവനക്കാരെ ഒഴിവാക്കാനും നിർദേശമുണ്ടെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.