പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ്​

നെയ്യാറ്റിൻകര: സർവശിക്ഷ അഭിയാൻ പാറശ്ശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. വിരാലി സ്കൂൾ ജങ്ഷനിൽ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എച്ച്. ശശീന്ദ്രൻ അധ്യക്ഷനായി. ബി.ആർ.സി പരിശീലകൻ ആർ.എസ് ബൈജുകുമാർ സംസാരിച്ചു. വാർഡ് അംഗം എം.പി. അജിത്, ഹെഡ്മിസ്ട്രസ് എസ്.എൻ സരളദേവി, ആർ. വർഗീസ് എന്നിവർ പങ്കെടുത്തു. സിസ്റ്റ്ർ അനുജമേരി സ്വാഗതവും എം. സിന്ധുകുമാർ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലിന് ചെറുവാരക്കോണം സ്‌കൂൾ ജങ്ഷനിലും ബുധനാഴ്ച വൈകീട്ട് നാലിന് പരശുവക്കലിലും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. എം. സെയ്യദലി, മഞ്ചു സ്മിത, ആർ. വിദ്യാവിനോദ്, വൈ. സതീഷ്, നിർമലകുമാരി, അനി ആൻറണി, സുനിതകുമാരി, മിനി വിജയകുമാർ, എം.പി. അജിത്, എ.എസ്. മൻസൂർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.