മേയർക്കുനേരെയുണ്ടായ കൈയേറ്റം; ബി.ജെ.പി കൗൺസിലർമാരെ സസ്​പെൻഡ്​​ ചെയ്യും തീരുമാനം അടുത്ത കൗൺസിലിൽ

തിരുവനന്തപുരം: മേയർക്കുനേരെയുണ്ടായ കൈയേറ്റവുമായി ബന്ധപ്പെട്ട് കോർപറേഷനിലെ ബി.ജെ.പി നേതാവ് ഗിരികുമാർ ഉൾപ്പെടെ കൗൺസിലർമാർെക്കതിരെ സസ്പെൻഷൻ നടപടി ഉണ്ടാകും. കൗൺസിൽ യോഗങ്ങളിൽ പെങ്കടുക്കുന്നതിൽനിന്ന് അനിശ്ചിതകാലേത്തക്കായിരിക്കും വിലക്കേർപ്പെടുത്തുക. ഇതുസംബന്ധിച്ച തീരുമാനം അടുത്ത കൗൺസിലിൽ കൈക്കൊള്ളും. നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചെത്തിയ ബി.ജെ.പി കൗൺസിലർമാരാണ് ശനിയാഴ്ച കൗൺസിൽ ഹാളിന് സമീപം മേയറെ കൈയേറ്റം ചെയ്തത്. പിടിവലിക്കിടയിൽ മേയറെ കാൽവലിച്ച് നിലത്തിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗൺസിലർമാർെക്കതിരെ മ്യൂസിയം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തനിക്കുനേരെ നടന്നത് കൊലപാതക ശ്രമമാണെന്ന് മേയർ പറയുന്നു. ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൗൺസിലിൽ എൽ.ഡി.എഫ് പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. അപൂർവമാണെങ്കിലും മുൻ കൗൺസിലുകളിൽ ചില അനിഷ്ടസംഭവങ്ങളുടെ പേരിൽ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വി. ശിവൻകുട്ടി മേയർ ആയിരുന്ന കൗൺസിലിൽ എം.എ. വാഹിദിനെ സസ്പെൻഡ് ചെയ്തതാണ് ഏറെ ശ്രദ്ധേയമായ സംഭവം. കൗൺസിൽ യോഗം നടക്കുേമ്പാൾ ഉണ്ടായ തർക്കത്തിൽ ക്ഷുഭിതനായി മേയർക്കുനേരെ ഗ്ലാസ് എറിഞ്ഞതിനാണ് അഞ്ച് മാസത്തോളം വാഹിദിനെ സസ്പെൻഡ് െചയ്തത്. ഗ്ലാസ് പതിച്ചത് മേയറുടെ പിന്നിൽനിന്ന ഡഫേദാറുടെ നെറ്റിക്കാണ്. അന്ന് പൊലീസ് കേസെടുക്കുകയും വാഹിദിനെ റിമാൻഡ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ കൗൺസിലിൽ മേയർ കെ. ചന്ദ്രികയോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് തമ്പാനൂർ കൗൺസിലർ ആർ. ഹരികുമാറിനെ ഒരുദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ശനിയാഴ്ച ഉണ്ടായ സംഭവത്തിൽ മേയറെ നേരിട്ട് കൈേയറ്റം ചെയ്തതിനാൽ സസ്പെൻഷൻ നടപടി എപ്രകാരമായിരിക്കും എന്നത് നിയമവിദഗ്ധരോടുകൂടി ആലോചിച്ചശേഷം തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.