തലസ്ഥാനത്ത്​ സി.പി.എം^ബി.ജെ.പി സംഘർഷം

തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘർഷം * സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിന് നേരെ ആക്രമണം * കരിക്കകത്ത് സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക് * ഏഴ് ബി.ജെ.പിക്കാർ അറസ്റ്റിൽ തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സി.പി.എം -ബി.ജെ.പി സംഘർഷം. സി.പി.എം ജില്ല കമ്മിറ്റി ഒാഫീസിന് നേരെ കല്ലേറ് നടന്നു. സംഭവത്തിൽ ഏഴ് ബി.ജെ.പിക്കാരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കകത്ത് സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോർപറേഷനിൽ മേയർ വി.കെ. പ്രശാന്തിന് നേരെയുണ്ടായ ബി.ജെ.പി ആക്രമണത്തി​െൻറ തുടർച്ചയായാണ് സംഭവങ്ങൾ. വലിയശാല ഭാഗത്തുനിന്ന് മേട്ടുക്കട ഭാഗത്തേക്ക് പ്രകടനം നടത്തിയ ബി.ജെ.പിക്കാരാണ് സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനു നേരെ കല്ലേറ് നടത്തിയത്. ഒാഫിസി​െൻറ ജനലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ജഗതി വാർഡ് ബി.ജെ.പി പ്രസിഡൻറ് രാജു, പ്രവർത്തകരായ ഗിരീഷ്, ബിജു, വിനോദ്, കിരൺ, അഭിജിത്ത്, വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിേട്ടാടെയാണ് അക്രമങ്ങൾ. മേയർക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കരിക്കകത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെ ലക്ഷംവീട് കോളനി ഭാഗത്തുവെച്ച് ബി.ജെ.പിക്കാർ ആക്രമണം നടത്തുകയായിരുെന്നന്ന് സി.പി.എം പറയുന്നു. അരുൺദാസ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സി.പി.എം പ്രതിഷേധ പ്രകടനത്തിനിടെ അയ്യപ്പ ഭക്തർക്കായി സ്ഥാപിച്ച താവളത്തിലെ കാവി കൊടികൾ നശിപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇതു ചോദ്യം ചെയ്ത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരും എത്തിയതോടെ പരസ്പരം ഉന്തും തള്ളുമായി. ഇതിനിടെയാണ് രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത്. ഉന്തും തള്ളലിനുമിടയിൽ വീണാണ് ഇവർക്ക് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇവരെ ബി.ജെ.പിക്കാർ വെട്ടിപ്പരിക്കേൽപിച്ചെന്ന് സി.പി.എം ആരോപിച്ചു. സംഘർഷ സാധ്യത മുൻനിർത്തി ജില്ലയിൽ എല്ലായിടത്തും പൊലീസിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.