സി.പി.എം നടത്തുന്നത് ഫാഷിസമെന്ന് എസ്.ഡി.പി.ഐ

ചവറ: അധികാരത്തി​െൻറ തിണ്ണമിടുക്കിൽ സി.പി.എം നടത്തുന്നത് ഫാഷിസമാണെന്ന് എസ്.ഡി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അധികാരം സി.പി.എമ്മിനെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. അതി​െൻറ തെളിവാണ് സംസ്ഥാന ജാഥക്ക് നേരെ ചവറയിൽ സി.പി.എം നടത്തിയ അക്രമം. സമാധാനമായി പോയ വാഹന ജാഥക്ക് നേരെ മനഃപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു. ചവറ ലോക്കൽ സമ്മേളനങ്ങളിലടക്കം സംസ്ഥാന നേതാക്കളുടെ മുന്നിൽ െവച്ച് നേതാക്കൾ തമ്മിലടിച്ച ജാള്യത മറച്ചുപിടിക്കേണ്ടത് പാവം ജനങ്ങളുടെമേലും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടിച്ച് തകർത്തുമല്ല. മാസങ്ങളായി ഇതര പ്രസ്ഥാനങ്ങളെ പ്രകോപിപ്പിക്കാൻ കിണഞ്ഞുശ്രമിക്കുന്ന സി.പി.എം ജനാധിപത്യ തിരിച്ചടികൾ ഏറ്റ പശ്ചിമ ബംഗാൾ മറക്കരുതെന്നും ചവറ മണ്ഡലം കമ്മിറ്റി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.