സാമ്പത്തിക സംവരണം അനുവദിക്കില്ല ^മുസ്​ലിം ഏകോപനസമിതി

സാമ്പത്തിക സംവരണം അനുവദിക്കില്ല -മുസ്ലിം ഏകോപനസമിതി കൊല്ലം: സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതിയിൽ നിൽക്കുന്ന പ്രത്യേക സമുദായത്തിന് വേണ്ടി സാമ്പത്തിക സംവരണം നടപ്പാക്കാൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് മുസ്ലിം ഏകോപനസമിതി സംസ്ഥാന നേതൃയോഗം. സംസ്ഥാന സർവിസിൽ 60 ശതമാനത്തോളവും പൊതുമേഖല സ്ഥാപനങ്ങളിൽ 75 ശതമാനത്തിലേറെയും ദേവസ്വം ബോർഡിൽ 85 ശതമാനത്തിലേറെയും പ്രാതിനിധ്യമുള്ള സമുദായമാണത്. ഇവരുടെ പരാധീനതകളെക്കുറിച്ച് വിലപിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചേരികളിലും പുറേമ്പാക്കിലും നരകജീവിതം നയിക്കുന്ന ദലിതുകളേയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും കാണാതെപോകരുത്. മുൻ ജില്ല ജഡ്ജി മൈതീൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. എം.എ. സമദ് ഉദ്ഘാടനം ചെയ്തു. ഒായൂർ യൂസഫ്, മുഹമ്മദ് സമീൻ, മജീദ്, മുനമ്പത്ത് ഷിഹാബ്, എ. ഖാദർകുഞ്ഞ്, റഹീംകുഞ്ഞ്,അബ്ദുൽ റസാഖ് മദനി, നസീർ, നാസറുദ്ദീൻ കിളികൊല്ലൂർ, പീർ മൗലവി, ഷാജഹാൻ കൊട്ടാരക്കര, ബഷീർ ശീമാട്ടി, എം.എ. വാഹിദ് എന്നിവർ പെങ്കടുത്തു. ഒാച്ചിറയിൽ ഇന്ന് രാവിലെ 6 മുതൽ അഖണ്ഡനാമയജ്ഞം വൈകീട്ട് 7.30ന് നടന നിലാവ് 9ന് സംഗീത സദസ്സ് 11ന് മത്സര നാടകം 1.30ന് നൃത്തനാടകം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.