സംവരണം അട്ടിമറിക്കാനുള്ള നീക്കം ഫാഷിസം –കെ.എം.വൈ.എഫ്

കൊല്ലം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കം ദുരൂഹവും സാമുദായിക സംവരണത്തെ തകർക്കാനുള്ള ഫാഷിസ്റ്റ് നടപടിയുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന സമിതിയോഗം അഭിപ്രായപ്പെട്ടു. സാമൂഹിക നീതി നടപ്പാക്കാനാണ് ഭരണഘടന സംവരണം അനുശാസിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 'ഏഴാം നൂറ്റാണ്ടിലെ വിമോചനപ്രത്യയ ശാസ്ത്രം കാലാതീതം' എന്ന വിഷയത്തിൽ നവംബർ 26 മുതൽ ഡിസംബർ 25 വരെ മിലാദ് കാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇലവുപാലം ശംസുദ്ദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, തോന്നയ്ക്കൽ എ.വൈ. ഷിജു, പി.എ. മുഹമ്മദ് ശരീഫ് മൗലവി പത്തനംതിട്ട, പി.ഇ. അഷ്റഫ് ബദ്രി, ജഅ്ഫർ വെങ്ങല്ലൂർ, വൈ. സഫീർഖാൻ മന്നാനി, എ.ആർ. അൽഅമീൻ റഹ്മാനി, ഇ.എം. ഹുസൈൻ, എ.എം. യൂസുഫുൽ ഹാദി, എസ്.കെ. നസീർ കായംകുളം, മുഹമ്മദ്കുട്ടി റഷാദി വടുതല, തലവരമ്പ് സലീം, എസ്. സക്കീർ ഹുസൈൻ മന്നാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.