സ്വകാര്യബസിടിച്ച കാൽനടയാത്രികൻ മരിച്ചു

കൊട്ടിയം: സിതാര ജങ്ഷനിൽ കഴിഞ്ഞദിവസം രാത്രി ഏഴോടെ കൊട്ടിയത്തുനിന്ന് ചാത്തന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച കാൽനട യാത്രക്കാരൻ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കൊട്ടിയം പള്ളിക്കിഴക്കതിൽ ചരുവിളവീട്ടിൽ പുഷ്പാധരൻ (68) ആണ് മരിച്ചത്. ഭാര്യ: സാവിത്രി. മക്കൾ: ബിജി, ദീപു, വിനോദ്. മരുമക്കൾ: കനകൻ, ലക്ഷ്മി റാണി, ജുദിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 22ന് രാവിലെ ഏഴിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.